ജിയോഫോണിനെ വെല്ലാന്‍ എയര്‍ടെല്‍ എത്തുന്നത് 1,399 രൂപയുടെ കാര്‍ബണ്‍ ഫോണുമായി 

October 12, 2017, 11:17 am
ജിയോഫോണിനെ വെല്ലാന്‍ എയര്‍ടെല്‍ എത്തുന്നത് 1,399 രൂപയുടെ കാര്‍ബണ്‍ ഫോണുമായി 
Tech Updates
Tech Updates
ജിയോഫോണിനെ വെല്ലാന്‍ എയര്‍ടെല്‍ എത്തുന്നത് 1,399 രൂപയുടെ കാര്‍ബണ്‍ ഫോണുമായി 

ജിയോഫോണിനെ വെല്ലാന്‍ എയര്‍ടെല്‍ എത്തുന്നത് 1,399 രൂപയുടെ കാര്‍ബണ്‍ ഫോണുമായി 

പുതിയ സ്മാര്‍ട്ട്ഫോണിനായി എയര്‍ടെല്‍ കാര്‍ബണുമായി ചേര്‍ന്നു. എയര്‍ടെല്‍ പ്രഖ്യാപിച്ച പോക്കറ്റിലൊതുങ്ങാവുന്ന വിലയിലുള്ള സ്മാര്‍ട്ട്ഫോണ്‍ കാര്‍ബണ്‍ പുറത്തിറക്കി.

കാര്‍ബണിന്റെ 'A40 ഇന്ത്യന്‍ ' സ്മാര്‍ട്ട് ഫോണാണ് എയര്‍ടെലിനായി എത്തിയത്. വെറും 1399 രൂപയാണ് ഈ ഫോണിന്റെ വില. ഡ്യുവല്‍ സിം ഉപയോഗിക്കാവുന്ന ടച്ച് സ്‌ക്രീന്‍ ഫോണ്‍ ആണിത്. എയര്‍ടെലിന്റെ 169 രൂപയുടെ പ്രതിമാസ പാക്ക് സൗകര്യം ഈ ഫോണില്‍ ലഭിക്കും.

ഈ ഫോണ്‍ ലഭിക്കാനായി 2,899 രൂപ അടയ്ക്കണം. 36 മാസം 169 രൂപയുടെ റീചാര്‍ജ് ചെയ്യണം. 18 മാസങ്ങള്‍ക്ക് ശേഷം 1500 രൂപ റീഫണ്ട് ലഭിക്കും. 36 മാസങ്ങള്‍ക്ക് ശേഷം 1000 രൂപ വീണ്ടും റീഫണ്ട് ലഭിക്കും. അങ്ങനെ ഉപഭോക്താവിന് മൊത്തം ലാഭം 1500 രൂപ.

ഇനി 169 രൂപയുടെ പ്ലാന്‍ വേണ്ട എന്നിരിക്കട്ടെ. അപ്പോള്‍ റീഫണ്ട് ലഭിക്കണം എങ്കില്‍ ഉപഭോക്താവ് ആദ്യ 18 മാസങ്ങള്‍ക്കുള്ളില്‍ 3000 രൂപയുടെ റീചാര്‍ജ് ചെയ്യണം. എന്നാല്‍ ആദ്യത്തെ 500 രൂപ റീഫണ്ട് ലഭിക്കും. അടുത്ത 18 മാസം 3000 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ വീണ്ടും 1000 രൂപ കൂടി റീഫണ്ട് ലഭിക്കും.ആന്‍ഡ്രോയ്ഡ് 7.0 നോഗറ്റ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന 4 ഇഞ്ച് സ്മാര്‍ട്ട്ഫോണാണ് ഇത്.