എയര്‍ടെലിന്റെ 2500 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍: ഏറ്റവും പുതിയ വിവരങ്ങള്‍ 

September 11, 2017, 3:13 pm
എയര്‍ടെലിന്റെ 2500 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍: ഏറ്റവും പുതിയ വിവരങ്ങള്‍ 
Tech Updates
Tech Updates
എയര്‍ടെലിന്റെ 2500 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍: ഏറ്റവും പുതിയ വിവരങ്ങള്‍ 

എയര്‍ടെലിന്റെ 2500 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍: ഏറ്റവും പുതിയ വിവരങ്ങള്‍ 

റിലയന്‍സ് ജിയോഫോണിനെ കടത്തി വെട്ടാന്‍ പുതിയ ബജറ്റ് ഫോണിന്റെ പണിപ്പുരയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍. 2,500-2,700 രൂപയില്‍ ഉപഭോക്താവിന് നല്‍കാന്‍ കഴിയുന്ന 4ജിബി സ്മാര്‍ട്ട്ഫോണിനായി വിവിധ ഫോണ്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ചയിലാണ് എയര്‍ടെല്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഈയടുത്താണ് 1500 രൂപയ്ക്ക് പുതിയ ഫോണുമായി ജിയോ രംഗത്തെത്തിയത്. മൂന്നു വര്‍ഷം കഴിഞ്ഞ് ഫോണ്‍ തിരിച്ചു കൊടുക്കുമ്പോള്‍ ഈ തുകയും തിരിച്ചു നല്‍കും എന്നാണു ജിയോയുടെ വാഗ്ദാനം. അതുകൊണ്ടുതന്നെ ഇതിനെ 'സൗജന്യ

ഹാന്‍ഡ്‌സെറ്റ്' എന്നാണ് ജിയോ വിശേഷിപ്പിച്ചത്. എന്നാല്‍ കുറച്ചു കൂടി വില കൂടിയാലും കൂടുതല്‍ സൌകര്യങ്ങള്‍ നല്‍കി ഹാന്‍ഡ്‌സെറ്റ് ഇറക്കിയാല്‍ ആളുകള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് എയര്‍ടെല്‍ മുന്നോട്ടു പോകുന്നത്.

ദീപാവലി സീസണില്‍ മിക്കവാറും ഈ ഫോണ്‍ അവതരിപ്പിക്കും എന്നാണ് എയര്‍ടെലുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കൂടെ മികച്ച വോയ്‌സ്, ഡാറ്റ പ്ലാനുകളും പ്രതീക്ഷിക്കാം. നാലിഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ ക്യാമറ, വോള്‍ടി, 1ജിബി റാം, മികച്ച ബാറ്ററി ദൈര്‍ഘ്യം എന്നിവയൊക്കെയാണ് ഈ ഫോണിന്റെ സവിശേഷതകളായി പറയുന്നത്.ബുക്കിംഗ് എപ്പോള്‍ ആരംഭിക്കുമെന്ന കാര്യം അറിവായിട്ടില്ല.