ആമസോണില്‍ ഗൂഗിള്‍ പിക്സലിന് ഇപ്പോള്‍ വില 50,000 ത്തിലും താഴെ മാത്രം

September 23, 2017, 3:11 pm

ആമസോണില്‍ ഗൂഗിള്‍ പിക്സലിന് ഇപ്പോള്‍ വില 50,000 ത്തിലും താഴെ മാത്രം
Tech Updates
Tech Updates

ആമസോണില്‍ ഗൂഗിള്‍ പിക്സലിന് ഇപ്പോള്‍ വില 50,000 ത്തിലും താഴെ മാത്രം

ആമസോണില്‍ ഗൂഗിള്‍ പിക്സലിന് ഇപ്പോള്‍ വില 50,000 ത്തിലും താഴെ മാത്രം

പുതിയ ഹോട്ട് ഓഫറുമായി എത്തിയിരിക്കുകയാണ് ആമസോണ്‍ ഇന്ത്യ. ഗൂഗിളിന്‍റെ 128ജിബി പിക്സല്‍ എക്സ്എല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയില്‍ 49,999 രൂപയ്ക്ക് ലഭിക്കും. ഇതിന്‍റെ 32ജിബി വാരിയന്റിനാകട്ടെ 44,000 രൂപയാണ് വില. അതായത് 128ജിബിയുടെ ഫോണിനു 26,000 രൂപയും 32ജിബിയുടേതിന് 23,000 രൂപയുമാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്.

പഴയ സ്മാര്‍ട്ട്‌ഫോണ്‍ മാറ്റി വാങ്ങുമ്പോള്‍ 3,000 രൂപ കുറവു കൂടി ലഭിക്കും. പ്രതിമാസം 2,377 രൂപയുടെ എക്സ്ചേഞ്ച്‌ ഓഫറും ഉണ്ട്.കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇറങ്ങുമ്പോള്‍ ഈ ഫോണിന്‍റെ വില 76,000 രൂപയായിരുന്നു. പിന്നീട് 66,000 രൂപയ്ക്ക് ഇതിന്‍റെ ചെറിയ സ്ക്രീന്‍ ഉള്ള വാരിയനറും കമ്പനി ഇറക്കിയിരുന്നു.

ബ്രാന്‍ഡഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്തേയ്ക്കുള്ള ഗൂഗിളിന്‍റെ പ്രഥമ കാല്‍വയ്പ്പാണ് ഗൂഗിള്‍ പിക്സല്‍, ഗൂഗിള്‍ പിക്സല്‍ എക്സ്എല്‍ സ്മാര്‍ട്ട്‌ഫോണുകള്‍. ഡിസൈന്‍ ചെയ്തത് ഗൂഗിള്‍ ആയിരുന്നെങ്കിലും എച്ച്.ടി.സി ആയിരുന്നു ഇത് നിര്‍മ്മിച്ചത്.