ആപ്പിള്‍ സ്റ്റോറില്‍ യൂബര്‍ ഓടേണ്ട; ആ ആപ്പിള്‍ യൂബര്‍ സംഘട്ടനത്തിനു പിന്നിലെ കാരണം ഇതായിരുന്നു

April 24, 2017, 12:39 pm
ആപ്പിള്‍  സ്റ്റോറില്‍ യൂബര്‍ ഓടേണ്ട; ആ ആപ്പിള്‍ യൂബര്‍ സംഘട്ടനത്തിനു പിന്നിലെ കാരണം ഇതായിരുന്നു
Tech Updates
Tech Updates
ആപ്പിള്‍  സ്റ്റോറില്‍ യൂബര്‍ ഓടേണ്ട; ആ ആപ്പിള്‍ യൂബര്‍ സംഘട്ടനത്തിനു പിന്നിലെ കാരണം ഇതായിരുന്നു

ആപ്പിള്‍ സ്റ്റോറില്‍ യൂബര്‍ ഓടേണ്ട; ആ ആപ്പിള്‍ യൂബര്‍ സംഘട്ടനത്തിനു പിന്നിലെ കാരണം ഇതായിരുന്നു

ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്‌റ്റോറില്‍ നിന്ന് യൂബര്‍ ഒഴിവാക്കാന്‍ സിഇഒ ട്രാവിസ് കലാനിക്ക് 2015ല്‍ തീരുമനിച്ചതിനു പിന്നിലെ കാരണമാണ് ഇപ്പോള്‍ ടെക്ക് ലോകത്ത് ചര്‍ച്ച. ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ട വാര്‍ത്തയാണ് ടെക് ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ യൂബര്‍ തെറ്റിച്ചതാണ് യൂബറിനെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഒഴിവാക്കാണമെന്ന് സിഇഒ ടിം കുക്ക് തീരുമാനിക്കാന്‍ കാരണം. 2015ലായിരുന്നു ടിം കുക്കിന്‍റെ നിര്‍ണായകമായ ഈ തീരുമാനം. ഐഫോണ്‍ ഉപഭോക്താക്കളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി യൂബര്‍ ആപ്പിളിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ തെറ്റിച്ചതായിരുന്നു തീരുമാനത്തിനു പിന്നിലെ കാരണം.

ഫോണില്‍ നിന്ന് ഉപഭോക്താവ് ആപ്ലീക്കേഷന്‍ ഡിലീറ്റ് ചെയ്താല്‍ പോലും ഉപഭോക്താവിന്റെ വിവരങ്ങള്‍ യൂബര്‍ ചോര്‍ത്തുന്നത് കണ്ടതാണ് ആപ്പിളിനെ കൂടുതല്‍ ചൊടിപ്പിച്ചത്. ഇതിനായി യൂബര്‍ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഫിംഗര്‍ പ്രിന്റിങ്ങ് എന്ന പേരിലുള്ള ഇത്തരം പ്രവൃത്തികള്‍ ആപ്പിളിന് സ്വീകാര്യമല്ല.

കള്ളം പിടിക്കപ്പെട്ടതോടെ ആപ്പിള്‍ സിഇഒ ടിം കുക്ക് യൂബര്‍ സിഇഒ ട്രാവിസ് കലാനിക്കുമായി കൂടിക്കാഴ്ച്ച് നടത്തി. നിങ്ങള്‍ തങ്ങളുടെ നിയമങ്ങള്‍ തെറ്റിക്കുന്നത് കണ്ടെത്തിയതായി ടിം കുക്ക് കലാനിക്കിനെ അറിയിച്ചു. ഇത് തുടരുകയാണെങ്കില്‍ യൂബറിന് ആപ്പിള്‍ സ്റ്റോറിന് പുറത്തു പോകേണ്ടിവരുമെന്ന് ഭീഷണിയും ആപ്പിള്‍ ഉയര്‍ത്തി.

ഓണ്‍ലൈന്‍ ടാക്സി രംഗത്ത് മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന യൂബറിന് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുറത്ത് പോകേണ്ടിവരുന്നത് ഭീമമായ നഷ്ടം സംഭവിക്കുന്നതായിരുന്നു. ആദ്യം ആരോപണം നിഷേധിച്ചെങ്കിലും സമവായത്തിലെത്താന്‍ യൂബര്‍ മുന്നോട്ട് വരികയായിരുന്നു.

ആപ്പിളുമായുള്ള സംഘട്ടനത്തിനു ശേഷം കുറിപ്പിറക്കിയാണ് യൂബര്‍ തടിതപ്പിയത്. ഡിലീറ്റ് ചെയ്ത ഉപഭോക്താവിന്റെ ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കാറില്ലെന്നാണ് യൂബര്‍ കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ നേരത്തെ മോഷ്ടിക്കപ്പെട്ട ഫോണിലോ ക്രെഡിറ്റ് കാര്‍ഡിലോ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതിരിക്കാന്‍ മുന്‍പ് തങ്ങളിങ്ങനെ ചെയ്തിരുന്നു എന്നും യൂബര്‍ പറഞ്ഞു.