ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് വില്‍പ്പനയില്‍ വന്‍കുറവ്; ആദ്യദിനം വിറ്റഴിഞ്ഞത് സ്റ്റോക്കിന്റെ മൂന്നിലൊന്നു മാത്രം 

September 30, 2017, 4:05 pm
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് വില്‍പ്പനയില്‍ വന്‍കുറവ്; ആദ്യദിനം
വിറ്റഴിഞ്ഞത് സ്റ്റോക്കിന്റെ മൂന്നിലൊന്നു മാത്രം 
Tech Updates
Tech Updates
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് വില്‍പ്പനയില്‍ വന്‍കുറവ്; ആദ്യദിനം
വിറ്റഴിഞ്ഞത് സ്റ്റോക്കിന്റെ മൂന്നിലൊന്നു മാത്രം 

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് വില്‍പ്പനയില്‍ വന്‍കുറവ്; ആദ്യദിനം വിറ്റഴിഞ്ഞത് സ്റ്റോക്കിന്റെ മൂന്നിലൊന്നു മാത്രം 

ഇന്ത്യയിലെ അവതരണ ദിനമായ ഇന്നലെ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയുടെ മൊത്തം സ്റ്റോക്കിന്റെ മൂന്നിലൊന്നു മാത്രമാണ് വിറ്റഴിഞ്ഞതെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഈയടുത്ത കാലത്തെ ഏറ്റവും മോശമായ അവതരണ ദിന വില്‍പ്പനയാണ് ഇത്.സാധാരണയായി ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ വരുമ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ സ്റ്റോക്ക് മിക്കവാറും കാലിയാവുകയാണ് പതിവ്. ഇവിടെയും അതു തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ഇന്ത്യയിലെ അവതരണ ദിനമായ ഇന്നലെ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയുടെ മൊത്തം സ്റ്റോക്കിന്റെ മൂന്നിലൊന്നു മാത്രമാണ് വിറ്റഴിഞ്ഞതെന്ന് റിപ്പോര്‍ട്ട്.

ആപ്പിളിന്റെ ഈയടുത്ത കാലത്തെ ഏറ്റവും മോശമായ അവതരണ ദിന വില്‍പ്പനയാണ് ഇത്.സാധാരണയായി ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ വരുമ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ സ്റ്റോക്ക് മിക്കവാറും കാലിയാവുകയാണ് പതിവ്. ഇവിടെയും അതു തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ എന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഐഫോണ്‍ 8 സീരീസ് വില്‍പ്പന കുറയുമെന്നും നേരത്തേ പ്രവചിക്കപ്പെട്ടിരുന്നു. ആപ്പിള്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ക്ക് മുന്നില്‍ ഇത്തരം അവസരങ്ങളില്‍ നീണ്ട ക്യൂ ദൃശ്യമാകുന്നത് സാധാരണയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം മിക്ക ഇടങ്ങളിലും ആരും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ഒദ്യോഗിക ഐഫോണ്‍ വിതരണക്കാരായ ഇന്ത്യാഐസ്റ്റോര്‍ ഡോട്ട്കോമില്‍ പോലും വിരലില്‍ ഒതുങ്ങാവുന്ന ആളുകളെ മാത്രമേ കണ്ടുള്ളൂ. ഈ വര്‍ഷം പ്രത്യേക നിറത്തിനും വലിയ ഡിമാന്‍ഡ് ഇല്ലെന്ന് ആപ്പിള്‍ വിതരണക്കാര്‍ പറയുന്നു. ആളുകള്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് 256 ജിബി മോഡല്‍ ആണ്.

ആഗോളതലത്തില്‍ അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 7 സീരീസിന്റെ പകുതി മാത്രം വില്‍പ്പനയേ ഇതിനുണ്ടാവൂ എന്ന് വിദഗ്ധര്‍ പറയുന്നു. മുന്നേ അവതരിപ്പിക്കപ്പെട്ടെ രാജ്യങ്ങളിലും അത്ര ആവേശകരമായ പ്രതികരണമല്ല ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും ശനിയും ഞായറും പൊതുവേ അവധി ദിനങ്ങള്‍ ആയതിനാല്‍ കുറച്ചു കൂടി സമയം നോക്കാം എന്ന പ്രതീക്ഷയിലാണ് വിതരണക്കാര്‍.