ഊഹാപോഹങ്ങള്‍ക്ക് വിട; ആപ്പിള്‍ ഐഫോണ്‍ 8 ഇന്നെത്തും

September 12, 2017, 4:20 pm


ഊഹാപോഹങ്ങള്‍ക്ക് വിട; ആപ്പിള്‍ ഐഫോണ്‍  8 ഇന്നെത്തും
Tech Updates
Tech Updates


ഊഹാപോഹങ്ങള്‍ക്ക് വിട; ആപ്പിള്‍ ഐഫോണ്‍  8 ഇന്നെത്തും

ഊഹാപോഹങ്ങള്‍ക്ക് വിട; ആപ്പിള്‍ ഐഫോണ്‍ 8 ഇന്നെത്തും

കാലിഫോര്‍ണിയയിലെ കുപ്പെര്‍ട്ടിനോ ആപ്പിള്‍ പാര്‍ക്ക് ക്യാമ്പസില്‍ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ച് ഇന്ന് രാത്രി ആപ്പിളിന്റെ പുതിയ അത്ഭുതം ലോകത്തിനു മുന്നില്‍ അനാവൃതമാവും. ആപ്പിള്‍ ലോഞ്ചിംഗ് ലൈവ് സ്ട്രീമിംഗ് വഴി എല്ലാവര്‍ക്കും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എച്ച്ടിടിപി ലൈവ് സ്ട്രീമിംഗ് (എച്ച്എല്‍എസ്) ടെക്‌നോളജി വഴിയാണ് ഇത് സാധ്യമാകുന്നത്. ഐഒഎസ്, ടിവിഒഎസ്, എംഎസിഒഎസ് തുടങ്ങിയവയിലെല്ലാം ലഭ്യമാവുന്ന ടെക്‌നോളജിയാണിത്. മൈക്രോസോഫ്റ്റ് ഉപഭോക്താക്കള്‍ക്ക് ലൈവ് സ്ട്രീം കാണുന്നത് അത്ര എളുപ്പമാവില്ലെങ്കിലും വഴിയൊക്കെയുണ്ട്.

മൈക്രോസോഫ്റ്റ് ബ്രൌസറായ എഡ്ജ് ഉപയോഗിച്ച് തന്നെ ഇത് കാണാം. കഴിഞ്ഞ കുറച്ചു കാലമായി വിന്‍ഡോസ് 10 ഉപഭോക്താക്കള്‍ക്ക് ലൈവ് സ്ട്രീമിംഗ് കാണുന്നതിനുള്ള അവസരം ആപ്പിള്‍ നല്‍കി വരുന്നുണ്ട്. അതുകൊണ്ട് കയ്യില്‍ ഉള്ളത് വിന്‍ഡോസ് 10 ഡിവൈസ് ആണെങ്കില്‍ പരിപാടി ലൈവ് ആയി കാണാം.

നിര്‍ഭാഗ്യവശാല്‍ ആപ്പിളിന്റെ പ്രധാന എതിരാളികളായ ഗൂഗിളിന് പരിപാടി ലൈവ് സ്ട്രീം ചെയ്യാനുള്ള അനുമതിയില്ല. അതുകൊണ്ടുതന്നെ ക്രോമും ആന്‍ഡ്രോയ്ഡും ഉപയോഗിക്കുന്നവര്‍ക്ക് നേരിട്ട് ലൈവ് സ്ട്രീം കാണാന്‍ സാധിക്കില്ല. ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി യുട്യൂബ് വഴി പ്രോഗ്രാം കാണിക്കുമ്പോള്‍ കാണാം.

പുതിയ ഫോണിന്റെ വില ആയിരം ഡോളറിനു മുകളിലാണ് എന്നാണ് വിവരം. മികച്ച പ്രോസസര്‍, 3ജിബി റാം, മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യ,ഡ്യുവല്‍ പിന്‍ക്യാമറ, എഡ്ജ് ടു എഡ്ജ് OLED ഡിസ്‌പ്ലേ എന്നിവയൊക്കെയാണ് ഇതിന്റെ പ്രധാന സവിശേഷതകളായി പറഞ്ഞു കേള്‍ക്കുന്നത്.