മടക്കാവുന്ന എല്‍ജി ഡിസ്‌പ്ലേയുമായി ഐഫോണ്‍ വരുന്നു

October 13, 2017, 3:41 pm
മടക്കാവുന്ന എല്‍ജി ഡിസ്‌പ്ലേയുമായി ഐഫോണ്‍ വരുന്നു
Tech Updates
Tech Updates
മടക്കാവുന്ന എല്‍ജി ഡിസ്‌പ്ലേയുമായി ഐഫോണ്‍ വരുന്നു

മടക്കാവുന്ന എല്‍ജി ഡിസ്‌പ്ലേയുമായി ഐഫോണ്‍ വരുന്നു

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് വെല്ലുവിളി ഉയര്‍ത്തി പുത്തന്‍ മാറ്റങ്ങളുമായി ആപ്പിള്‍ ഐഫോണ്‍ എത്തുന്നു. മടക്കാവുന്ന എല്‍ജി ഡിസ്‌പ്ലേ ഒരുക്കിയാണ് ഐഫോണ്‍ മുഖം മിനുക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ കമ്പനി തുടങ്ങി കഴിഞ്ഞു. 2020 തോടെ മടക്കാവുന്ന ഐഫോണ്‍ മോഡല്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എല്‍ജിയാണ് ഐഫോണിന് വേണ്ടി ഈ പുത്തന്‍ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്. അതിനുള്ള ചര്‍ച്ചകള്‍ ഇരു കമ്പനികളും നടത്തി കഴിഞ്ഞു.2019 ല്‍ മടക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേ പാനലിന്റെ നിര്‍മ്മാണം ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഐഫോണ്‍ ഈ നവീന മാറ്റം അവലംബിക്കുന്നതോടെ മറ്റ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളും ഇതിന്റെ ചുവടു പിടിച്ച് എത്തുമെന്ന് ഉറപ്പ്. സാംസങ് ഗ്യാലക്‌സി എക്സ്സ് ഫോര്‍ഡബിള്‍ ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ് കരുതുന്നത്.ഇതിനുള്ള നീക്കങ്ങള്‍ സാംസങ് തുടങ്ങിയിട്ടുണ്ട്.