വൈഫൈ ഉണ്ടോ? എങ്കിലിനി ഫോണ്‍ ചാര്‍ജ് ചെയ്യാം; അതിനൊരു വഴിയുമായി ആപ്പിള്‍ 

April 28, 2017, 12:44 pm
വൈഫൈ ഉണ്ടോ? എങ്കിലിനി ഫോണ്‍ ചാര്‍ജ് ചെയ്യാം; അതിനൊരു വഴിയുമായി ആപ്പിള്‍ 
Tech Updates
Tech Updates
വൈഫൈ ഉണ്ടോ? എങ്കിലിനി ഫോണ്‍ ചാര്‍ജ് ചെയ്യാം; അതിനൊരു വഴിയുമായി ആപ്പിള്‍ 

വൈഫൈ ഉണ്ടോ? എങ്കിലിനി ഫോണ്‍ ചാര്‍ജ് ചെയ്യാം; അതിനൊരു വഴിയുമായി ആപ്പിള്‍ 

ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പ്ലഗ് പോയിന്‍റില്‍ കുത്തി നീണ്ട നേരം ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി കാത്തിരിക്കേണ്ടിവരില്ല. ചാര്‍ജ് ചെയ്യാന്‍ വയര്‍ലെസ് ചാര്‍ജിങ്ങ് ടെക്‌നോളജി കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിള്‍. വൈഫൈ റൂട്ടര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ പാന്‍റന്‍റ് സ്വന്തമാക്കി എന്ന് കമ്പനി പറഞ്ഞു.

ഫോണില്‍ പ്രത്യേക തരം ആന്റിന നിര്‍മ്മിച്ച് ചാര്‍ജിങ്ങ് സൗകര്യം ഏര്‍പ്പെടുത്തുന്ന സാങ്കേതിക വിദ്യയ്ക്കാണ് ആപ്പിള്‍ രൂപം നല്‍കിയിരിക്കുന്നത്. ഇതിനായി 700 മുതല്‍ 2700 മെഗാഹെട്‌സ് ഫ്രീക്വന്‍സിയുള്ള വയര്‍ലൈസ് കണ്ക്ഷനുകള്‍ വേണ്ടിവരുമെന്നാണ് ആപ്പിള്‍ കരുതുന്നത്.

നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വയര്‍ലെസായി ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ആപ്പില്‍ ഐഫോണ്‍ 8ലാണ് കൊണ്ടുവരിക. ഐഫോണ്‍ 7ല്‍ നിന്നും വ്യത്യസ്തമായി നിരവധി പ്രത്യകതകളാണ് ഐഫോണ്‍8ന് ഉണ്ടാകുക എന്ന സൂചനകള്‍ നേരത്തെയും വന്നിരുന്നു. ഐഫോണ്‍ 7 വിപണിയിലിറങ്ങിയിട്ടും പ്രതീക്ഷിച്ച രീതിയിലുള്ള ചലനങ്ങള്‍ വിപണിയില്‍ സൃഷ്ടിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നില്ല. 2017 ഐഫോണ്‍ പത്താം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ എന്തെല്ലാം പ്രത്യകതകളുമായാണ് ആപ്പിള്‍ രംഗത്തിറങ്ങുക എന്നത് ഉറ്റു നോക്കുകയാണ് ടെക്ക് ലോകം.

ഫുള്‍ ഗ്ലാസ് ബോഡി, മൂന്ന് സ്‌ക്രീന്‍ സൈസിങ്ങ്, ഐറിസ് സ്‌കാനര്‍, ഹാപ്റ്റിക്ക് ഫീഡ് ബാക്ക് സിസ്റ്റം, 3ഡി ക്യാമറ മൊഡ്യൂള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഐഫോണ്‍ 8ല്‍ ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.