കാഴ്ച്ച ഇല്ലാത്തവരുടെ കണ്ണാകാം; ‘ബി മൈ ഐസ്’ ആപ്പ് ഇനി മുതല്‍ ആന്‍ഡ്രോയ്ഡിലും 

October 13, 2017, 5:37 pm
കാഴ്ച്ച ഇല്ലാത്തവരുടെ കണ്ണാകാം; ‘ബി മൈ ഐസ്’ ആപ്പ് ഇനി മുതല്‍  ആന്‍ഡ്രോയ്ഡിലും 
Tech Updates
Tech Updates
കാഴ്ച്ച ഇല്ലാത്തവരുടെ കണ്ണാകാം; ‘ബി മൈ ഐസ്’ ആപ്പ് ഇനി മുതല്‍  ആന്‍ഡ്രോയ്ഡിലും 

കാഴ്ച്ച ഇല്ലാത്തവരുടെ കണ്ണാകാം; ‘ബി മൈ ഐസ്’ ആപ്പ് ഇനി മുതല്‍ ആന്‍ഡ്രോയ്ഡിലും 

കാഴ്ച്ച ഇല്ലാത്തവരെ ഏതെങ്കിലും തരത്തില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപയുക്തമായ ബി മൈ ഐസ് ആപ്പ് ഇനി മുതല്‍ ആന്‍ഡ്രോയിഡ് ഫോണിലും ലഭ്യം. ആപ്പ് വഴി കാഴ്ചയുള്ളവര്‍ക്ക് കാഴ്ചയില്ലാത്തവരെ കൈപിടിച്ചു നടത്താം. നേരത്തെ ഐഫോണില്‍ മാത്രമാണ് ഏറെ സ്വീകാര്യമായ ബി മെെ ഐസ് ആപ്പ് ലഭ്യമായിരുന്നത്.

ഇതിന്റെ പ്രവര്‍ത്തനം തികച്ചും ലളിതമാണ്. കാഴ്ചയുള്ളവര്‍ക്കും കാഴ്ചയല്ലാത്തവര്‍ക്കും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.തുടര്‍ന്ന് ഫെയ്‌സ് ബുക്ക് ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയോ ഇമെയ്ല്‍ ഐഡി വഴി പുതിയ പ്രൊഫയില്‍ നിര്‍മ്മിക്കുകയോ ആവാം.ശേഷം കാഴ്ചയില്ലാത്തവര്‍ക്ക് സഹായം ചോദിക്കാനും കാഴ്ചയുള്ളവര്‍ക്ക് സഹായം നല്‍കുകാനും സാധിക്കും.കാഴ്ചയില്ലാത്ത ആളുടെ ഫോണിലെ ക്യാമറയില്‍ കാണുന്ന ദൃശ്യങ്ങള്‍ എന്താണെന്നു വിവരിച്ചുകൊടുക്കുകയാണ് കാഴ്ചയുള്ളവര്‍ ചെയ്യേണ്ടത്. കാഴ്ചയുള്ളവര്‍ നല്‍കുന്ന വിവരണമനുസരിച്ച് കാഴ്ചയില്ലാത്തവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ ഇത് വഴിയൊരുക്കും.

കാഴ്ചയില്ലാത്തവര്‍ ഈ ആപ്പ് ഉപയോഗിക്കുമ്പോള്‍ തട്ടിപ്പിനിരയാവാന്‍ സാധ്യത ഏറെയായതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സഹായത്തിനപ്പുറം അജ്ഞാത സഹായിക്ക് തങ്ങളുടെ സ്വകാര്യവിരങ്ങളും ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും വെളിപ്പെടുത്താതിരിക്കുക. ഇതിനോടകം കാഴ്ച രഹിതരായ 40,000ത്തില്‍ പരം ആളുകളും അവരെ സഹായിക്കാന്‍ കാഴ്ചയുള്ള ലക്ഷക്കണക്കിന് ആളുകളും ആപ്പില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.