വാര്‍ത്തകളില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും പങ്കു വിലയിരുത്താന്‍ ബ്രിട്ടന്‍ 

October 11, 2017, 1:29 pm
വാര്‍ത്തകളില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും പങ്കു വിലയിരുത്താന്‍ ബ്രിട്ടന്‍ 
Tech Updates
Tech Updates
വാര്‍ത്തകളില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും പങ്കു വിലയിരുത്താന്‍ ബ്രിട്ടന്‍ 

വാര്‍ത്തകളില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും പങ്കു വിലയിരുത്താന്‍ ബ്രിട്ടന്‍ 

വാര്‍ത്തകളുടെ കാര്യത്തില്‍ ഫേസ്ബുക്ക് ഗൂഗിള്‍ മുതലായവയുടെ പങ്കാളിത്തത്തെക്കുറിച്ചും അവയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും നിയമപരമായ സാധ്യതകളെക്കുറിച്ചും ബ്രിട്ടന്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി തെരേസാ മേയുടെ വക്താവ് പറഞ്ഞു.

കൂടുതല്‍ ആളുകള്‍ക്കും വാര്‍ത്തകള്‍ ലഭിക്കുന്നത് ഗൂഗിള്‍, ഫേസ്ബുക്ക് മുതലായ സങ്കേതങ്ങളിലൂടെയാണ്. ഇവ വെറും പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല,പ്രസാധകര്‍ കൂടിയായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവയിലൂടെ പുറത്തു വരുന്ന വാര്‍ത്തകള്‍ക്ക് പരമ്പരാഗത മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളെപ്പോലെ തന്നെ പ്രാധാന്യമുണ്ട്. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഓണ്‍ലൈനില്‍ ഉള്ള സ്വഭാവം നിര്‍ണ്ണയിക്കാനുള്ള പദ്ധതി കൂടിയാണ് ഇതിലൂടെ പ്രവര്‍ത്തികമാവുക.വാര്‍ത്താപരിസരങ്ങളില്‍ ഇവയുടെ പ്രാധാന്യവും വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് വക്താവ് പറഞ്ഞു.

ചൊവ്വാഴ്ച പുറത്തു വന്ന എന്‍ഡേഴ്‌സ് അനാലിസിസ് റിപ്പോര്‍ട്ട് പ്രകാരം 6.5 മില്ല്യന്‍ ബ്രിട്ടീഷ്ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഫേസ്ബുക്കില്‍ നിന്നാണ് വാര്‍ത്തകള്‍ പ്രധാനമായും വായിക്കുന്നത്.