ജിയോയടക്കമുള്ള ടെലികോം കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5ജി പദ്ധതി നടപ്പാക്കാന്‍ ഇസഡ്ടിഇ   

October 2, 2017, 7:14 pm
ജിയോയടക്കമുള്ള ടെലികോം കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5ജി പദ്ധതി നടപ്പാക്കാന്‍ ഇസഡ്ടിഇ   
Tech Updates
Tech Updates
ജിയോയടക്കമുള്ള ടെലികോം കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5ജി പദ്ധതി നടപ്പാക്കാന്‍ ഇസഡ്ടിഇ   

ജിയോയടക്കമുള്ള ടെലികോം കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5ജി പദ്ധതി നടപ്പാക്കാന്‍ ഇസഡ്ടിഇ   

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, റിലയന്‍സ് ജിയോ എന്നിവയുമായി ചേര്‍ന്ന് 5ജിയുമായി എത്താന്‍ ഒരുങ്ങുകയാണ് ചൈനീസ് ടെലികോം കമ്പനി ഇസഡ് ടി ഇ. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോകത്ത് മുന്‍നിരയിലുള്ള ഇന്ത്യയില്‍ വേരുറപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ 5ജിയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് ഇസഡ് ടിഇ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സൊല്യൂഷന്‍സ് പ്രസിഡന്റ് ഫാന്‍ ഷാവോബിംഗ് പറഞ്ഞു. ഇന്ത്യയില്‍ അതിവേഗമാണ് ടെലികോം വിപണി വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇവിടെ തങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു. പ്രാദേശിക ആവശ്യങ്ങള്‍ക്കായുള്ള വിവിധ ഉല്‍പ്പന്നങ്ങളും ഇതില്‍ പെടും. ഭാവിയിലേയ്ക്കുള്ള ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ ആയിരിക്കുമിത്. വിപണിയില്‍ മത്സരം ശക്തമാണ് എന്നിരുന്നാലും ടെലികോം മേഖലയിലെ വളര്‍ച്ചയ്ക്ക് ഇന്ത്യ മികച്ച ഇടമാണ്.

വടക്കും കിഴക്കുമുള്ള ഭാഗങ്ങളില്‍ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി ഇസഡ് ടി ഇ ഈയിടെ ബിഎസ്എന്‍എല്ലുമായി കരാര്‍ ഒപ്പിട്ടിരുന്നു. കൂടാതെ ഭാവിയില്‍ 5ജി കൊണ്ടുവരുമ്പോള്‍ അതിനുള്ള സഹായങ്ങളും നല്‍കാമെന്ന് ഇസഡ് ടി ഇ ഉറപ്പു നല്‍കിയിട്ടുണ്ട്.

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ,റിലയന്‍സ് ജിയോ എന്നിവയുമായി ചേര്‍ന്ന് ഇപ്പോള്‍ത്തന്നെ 5ജി ട്രയല്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ ഈ സേവനം ലഭ്യമാക്കുന്ന ഏകകമ്പനി ഇപ്പോള്‍ തങ്ങള്‍ മാത്രമാണെന്ന് ഇസഡ് ടി ഇ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പെംഗ് ഐഗുവാങ്ങ് പറഞ്ഞു.