വരുന്നൂ മെെക്രോമാക്സ് യുറേക്ക ബ്ലാക്ക്; വില പതിനായിരത്തില്‍ താഴെ, മെയ് അവസാനം വിപണിയില്‍

May 14, 2017, 4:27 pm
വരുന്നൂ മെെക്രോമാക്സ് യുറേക്ക ബ്ലാക്ക്; വില പതിനായിരത്തില്‍ താഴെ, മെയ്  അവസാനം വിപണിയില്‍
Tech Updates
Tech Updates
വരുന്നൂ മെെക്രോമാക്സ് യുറേക്ക ബ്ലാക്ക്; വില പതിനായിരത്തില്‍ താഴെ, മെയ്  അവസാനം വിപണിയില്‍

വരുന്നൂ മെെക്രോമാക്സ് യുറേക്ക ബ്ലാക്ക്; വില പതിനായിരത്തില്‍ താഴെ, മെയ് അവസാനം വിപണിയില്‍

ഒരിടവേളയ്ക്ക് ശേഷം മൈക്രോമാക്‌സ് യുറേക്ക ബ്ലാക്കുമായി വിപണിയില്‍ സജീവമാകാന്‍ തയ്യാറാകുന്നു. 2015ല്‍ ഏറെ ശ്രദ്ധ ലഭിച്ച യുറേക്ക മോഡലിന് ശേഷമാണ് മൈക്രോമാക്‌സ് യുറേക്ക ബ്ലാക്ക് പുറത്തിറക്കുന്നത്. മെയ് അവസാനം ഫോണ്‍ വിപണിയിലെത്തുമെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനായിരത്തില്‍ താഴെയായിരിക്കും ഫോണിന്‍റെ വില.

മറ്റ് മൈക്രോമാക്‌സ് ഫോണുകളെ പോലെ തന്നെ ഓണ്‍ലൈനായി മാത്രമാണ് യുറേക്ക ബ്ലാക്കും വാങ്ങാന്‍ കഴിയുക. റെഡ്മി 4, നോക്കിയ 3, ലെനോവോ എന്നീ ഫോണുകളോടാണ് പ്രധാനമായും യുറേക്ക ബ്ലാക്കിനു മത്സരിക്കേണ്ടി വരിക.

5 ഇഞ്ച് ഡിസ്‌പ്ലേയും ആപ്പിള്‍ ഐഫോണ്‍ ജെറ്റ് ബ്ലാക്ക് വേര്‍ഷന് സമാനമായ ബ്ലാക്ക് മെറ്റാലിക്ക് ഡിസ്‌പ്ലേയുമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 3ജിബി റാം, 16ജിബി മെമ്മറി,ആകര്‍ഷകമായ ക്യാമറ തുടങ്ങിയവ ഫോണിന്‍റെ പ്രത്യേകതകളാണ്.ആന്‍ഡ്രോയിഡ് മാര്‍ഷ്മാലോയാണ് ഫോണില്‍ ഉപയോഗിക്കുക. ഫീച്ചറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഏപ്രിലില്‍ മെെക്രോമാക്സ് യുറേക്ക ബ്ലാക്ക് പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ചില സാങ്കേതിക തടസ്സംങ്ങള്‍ കാരണമാണ് ലോഞ്ചിങ്ങ് തീയ്യതി മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.