‘ഇപ്പൊ ശരിയാക്കിത്തരാം’; ഫെയ്‌സ്ബുക്ക് വീണ്ടും പണിമുടക്കി  

October 11, 2017, 11:24 pm
‘ഇപ്പൊ ശരിയാക്കിത്തരാം’; ഫെയ്‌സ്ബുക്ക്  വീണ്ടും പണിമുടക്കി  
Tech Updates
Tech Updates
‘ഇപ്പൊ ശരിയാക്കിത്തരാം’; ഫെയ്‌സ്ബുക്ക്  വീണ്ടും പണിമുടക്കി  

‘ഇപ്പൊ ശരിയാക്കിത്തരാം’; ഫെയ്‌സ്ബുക്ക് വീണ്ടും പണിമുടക്കി  

സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്ബുക്ക് വീണ്ടും പ്രവര്‍ത്തനരഹിതമായി. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിശ്ചലമായ ഫെയ്‌സ്ബുക്ക് കുറച്ചുസമയം കഴിഞ്ഞതിന് ശേഷമാണ് പ്രവര്‍ത്തന സജ്ജമായത്.

പേജുകളും അക്കൗണ്ടുകളും ലോഡ് ആകാതിരിക്കുകയും പുതിയ പോസ്റ്റുകള്‍ ചെയ്യാതിരിക്കാനും കഴിയാത്ത സ്ഥിതിയുണ്ടായി. ഫെയ്‌സ്ബുക്ക് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും എന്ന നോട്ടിഫിക്കേഷന്‍ പിന്നാലെയെത്തുകയായിരുന്നു.

പ്രവര്‍ത്തനരഹിതമായതിന്റെ കാരണം അന്വേഷിക്കുകയാണെന്നും വിവരം കിട്ടുന്ന മുറയ്ക്ക് അറിയിക്കാമെന്നുമാണ് ഫെയ്‌സ്ബുക്ക് നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

ഫെയ്‌സ്ബുക്ക് നിശ്ചലമായതിന്റെ ഭൂപടദൃശ്യം 
ഫെയ്‌സ്ബുക്ക് നിശ്ചലമായതിന്റെ ഭൂപടദൃശ്യം 

ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമും ഒപ്പം നിശ്ചലമായിരുന്നു. യുകെയിലും അമേരിക്കയിലും ലാറ്റിനമേരിക്കയിലും ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനരഹിതമായിരുന്നു.