ചൈനീസ് സ്മാര്‍ട് ഫോണുകള്‍ നിരോധിക്കില്ല; വ്യാജവാര്‍ത്തക്കെതിരെ കമ്പനികള്‍ നിയമനടപടിയ്ക്ക്  

September 1, 2017, 12:29 pm
ചൈനീസ് സ്മാര്‍ട് ഫോണുകള്‍ നിരോധിക്കില്ല; വ്യാജവാര്‍ത്തക്കെതിരെ  കമ്പനികള്‍ നിയമനടപടിയ്ക്ക്   
Tech Updates
Tech Updates
ചൈനീസ് സ്മാര്‍ട് ഫോണുകള്‍ നിരോധിക്കില്ല; വ്യാജവാര്‍ത്തക്കെതിരെ  കമ്പനികള്‍ നിയമനടപടിയ്ക്ക്   

ചൈനീസ് സ്മാര്‍ട് ഫോണുകള്‍ നിരോധിക്കില്ല; വ്യാജവാര്‍ത്തക്കെതിരെ കമ്പനികള്‍ നിയമനടപടിയ്ക്ക്  

കൊച്ചി: ചൈനീസ് കമ്പനികളുടെ സ്മാര്‍ട് ഫോണുകള്‍ നിരോധിക്കുകയാണെന്ന് വ്യാജപ്രചരണം. ചൈനീസ് ബ്രാന്‍ഡ് ഫോണുകള്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നുമാരോപിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരണങ്ങളുണ്ടായിരുന്നു.

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ നിര്‍മ്മാണശാലകളില്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നത്.

സോഷ്യല്‍ മീഡിയയിലെ വ്യാചപ്രചരണത്തെത്തുടര്‍ന്ന് ലെനോവോ, വണ്‍ പ്ലസ്, വിവോ, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ചിലര്‍ ആശങ്കയിലായിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ എന്തൊക്കെ നടപടികളാണ് എടുത്തിട്ടുള്ളതെന്ന് വിശദീകരിക്കാന്‍ 30 മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. എല്ലാ ബഹുരാഷ്ട്രകമ്പനികള്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.

ഭൂരിഭാഗം കമ്പനികളും സര്‍ക്കാരിന് വ്യക്തമായ മറുപടി നല്‍കിയെന്നാണ് സൂചനകള്‍. പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ 'ഒപ്പോ'യാണ് ആദ്യം പ്രതികരിച്ചത്. ഒപ്പോയുടെ സേര്‍വറുകള്‍ പൂര്‍ണസുരക്ഷിതമാണെന്ന് കമ്പനി വക്താവ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്ലാന്റുകളില്‍ ആയിരക്കണക്കിന് തദ്ദേശീയരായ തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിനാണ് നികുതിയടക്കുന്നത്. സര്‍ക്കാര്‍ ഒരു വിശദീകരണം തേടുന്നതിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കമ്പനി വക്താക്കള്‍ വ്യക്തമാക്കി.

രാജ്യത്ത് ഒരു മാസം 70 ലക്ഷം സ്മാര്‍ട് ഫോണുകളാണ് വില്‍ക്കപ്പെടുന്നത്. ഇതില്‍ നാല് പ്രമുഖ ചൈനീസ് ബ്രാന്‍ഡുകളുടെ ഫോണുകളാണ് വിപണിയുടെ 60 ശതമാനവും കയ്യടക്കിയിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകള്‍.

വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് വന്ന ട്രോളുകളില്‍ ഒന്ന്  
വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് വന്ന ട്രോളുകളില്‍ ഒന്ന്