വിലാസങ്ങളും ഫോണ്‍നമ്പറുകളും ലിങ്കുകള്‍ ആക്കി മാറ്റാനുള്ള സൗകര്യവുമായി ജിമെയില്‍  

September 20, 2017, 10:04 am
വിലാസങ്ങളും ഫോണ്‍നമ്പറുകളും ലിങ്കുകള്‍ ആക്കി മാറ്റാനുള്ള സൗകര്യവുമായി ജിമെയില്‍  
Tech Updates
Tech Updates
വിലാസങ്ങളും ഫോണ്‍നമ്പറുകളും ലിങ്കുകള്‍ ആക്കി മാറ്റാനുള്ള സൗകര്യവുമായി ജിമെയില്‍  

വിലാസങ്ങളും ഫോണ്‍നമ്പറുകളും ലിങ്കുകള്‍ ആക്കി മാറ്റാനുള്ള സൗകര്യവുമായി ജിമെയില്‍  

ജിമെയിലില്‍ പുതിയ പരിഷ്‌കാരവുമായി ഗൂഗിള്‍ എത്തി. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യത്തിനായി കോണ്‍ടാക്റ്റുകളും അഡ്രസുകളും തിരിച്ചറിയുന്ന സംവിധാനം ഗൂഗിള്‍ ജിമെയിലില്‍ അവതരിപ്പിച്ചു. ഇത്തരം വിവരങ്ങള്‍ ലിങ്കുകളായാണ് കാണുക.

ആന്‍ഡ്രോയ്ഡ്, ഐ ഓഎസ്, വെബ് തുടങ്ങിയവയില്‍ എല്ലായിടത്തും ഈ സൗകര്യം ലഭ്യമാണെന്ന് ഗൂഗിള്‍ തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. ഇത്തരം ടെക്സ്റ്റുകള്‍ തിരിച്ചറിഞ്ഞ് അവ മെയിലില്‍ നിന്നുതന്നെ ഹൈപ്പര്‍ലിങ്കായി മാറും.

ഈ ഹൈപ്പര്‍ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരെ ഗൂഗിള്‍ മാപ്പില്‍ അതിന്റെ ലൊക്കേഷന്‍ കാണിക്കും. ഫോണ്‍ നമ്പരുകളില്‍ ക്ലിക്ക് ചെയ്താല്‍ അവ ഉടന്‍ തന്നെ ഡയല്‍ പാഡില്‍ വരും. നേരെ കോള്‍ ബട്ടന്‍ അമര്‍ത്തുക മാത്രമേ വേണ്ടൂ.

കഴിഞ്ഞ മാസം ഇമെയിലുകളില്‍ അപകടകരമായ ലിങ്കുകള്‍ വരുന്നത് തിരിച്ചറിയാനും മുന്നറിയിപ്പ് നല്‍കാനുമുള്ള സംവിധാനം ജിമെയില്‍ ഐ ഓ എസില്‍ അവതരിപ്പിച്ചിരുന്നു.