കാണുന്ന വീഡിയോകള്‍ സേവ് ചെയ്യാം; ഡാറ്റ ഉപയോഗം കുറയ്ക്കുന്ന പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ്

September 5, 2017, 1:01 pm
കാണുന്ന വീഡിയോകള്‍ സേവ് ചെയ്യാം; ഡാറ്റ ഉപയോഗം കുറയ്ക്കുന്ന പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ്
Tech Updates
Tech Updates
കാണുന്ന വീഡിയോകള്‍ സേവ് ചെയ്യാം; ഡാറ്റ ഉപയോഗം കുറയ്ക്കുന്ന പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ്

കാണുന്ന വീഡിയോകള്‍ സേവ് ചെയ്യാം; ഡാറ്റ ഉപയോഗം കുറയ്ക്കുന്ന പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ്

ഇന്‍റര്‍നെറ്റ് ഡാറ്റ ഏറ്റവും കുറച്ച് എങ്ങനെ ഉപയോഗിക്കാമെന്ന പരീക്ഷണങ്ങളിലാണ് ഗൂഗിള്‍. ഇതിന്റെ ഭാഗമായി യുട്യൂബിലും ഗൂഗിള്‍
ക്രോമിലുമെല്ലാം കുറഞ്ഞ ഡാറ്റ ഉപയോഗം സാധ്യമാക്കുന്ന ഫീച്ചറുകള്‍
അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഗൂഗിള്‍ ഫോട്ടോസിലും ഈ ഫീച്ചര്‍
അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഏറ്റവും പുതിയ വേര്‍ഷനിലാനും ഈ ഫീച്ചര്‍ ലഭ്യമാവുക.

ഫോണില്‍ കാണുന്ന വീഡിയോകള്‍ സേവ് ചെയ്യാനുള്ള ഫീച്ചറാണ് പുതിയ അപ്ഡേറ്റിന്‍റെ ഭാഗമായി ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ സേവ് ചെയ്യുക മാത്രമല്ല, ഓരോ തവണ വീഡിയോ കാണാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വീണ്ടും ലോഡ് ചെയ്യാന്‍ എടുക്കുന്ന സമയവും ലാഭം. സേവ് ചെയ്തു വച്ചതിനാല്‍ പെട്ടെന്ന് തന്നെ വീഡിയോകള്‍ കാണാം. ഇതിനായി പ്രത്യേകം ഡാറ്റ വീണ്ടും ഉപയോഗിക്കേണ്ടി വരില്ല.

ഈ ഫീച്ചര്‍ ആവശ്യമില്ല എന്ന് തോന്നുമ്പോള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും. കഴിഞ്ഞ ജൂണില്‍ ഫോട്ടോ ആപ്പില്‍ നിന്നും ഗൂഗിള്‍ ഒരു ഫീച്ചര്‍ കളഞ്ഞിരുന്നു. ചാര്‍ജ് ചെയ്തു ആയിരിക്കുമ്പോള്‍ ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ ആയിരുന്നു അത്.