മാല്‍വെയര്‍ ബാധ: ആഗസ്റ്റില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് തട്ടിയത് 300 ആപ്ലിക്കേഷനുകള്‍ 

September 1, 2017, 12:44 pm
മാല്‍വെയര്‍ ബാധ: ആഗസ്റ്റില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് തട്ടിയത് 300 ആപ്ലിക്കേഷനുകള്‍ 
Tech Updates
Tech Updates
മാല്‍വെയര്‍ ബാധ: ആഗസ്റ്റില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് തട്ടിയത് 300 ആപ്ലിക്കേഷനുകള്‍ 

മാല്‍വെയര്‍ ബാധ: ആഗസ്റ്റില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് തട്ടിയത് 300 ആപ്ലിക്കേഷനുകള്‍ 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നുഴഞ്ഞുകയറ്റം നടത്തിയ ബോട്ട്നെറ്റിനെ പറ്റി ടെക്നോളജി വിദഗ്ധര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. സൈബര്‍ ക്രിമിനലുകളില്‍ നിന്നുള്ള ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കിയിരുന്നു.

വയര്‍ എക്സ് (WireX) എന്ന് പേരുള്ള ഈ ബോട്ട്നെറ്റ് 2017 ആഗസ്റ്റ് മാസത്തിലാണ് ജോലി തുടങ്ങിയത്. നിരവധി കണ്ടന്‍റ് ഡെലിവറി നെറ്റ്വര്‍ക്കുകളിലും(CDNs) മറ്റും ഇത് ബാധിച്ചു. ഉടമയുടെ സമ്മതത്തോടെയല്ലാതെ വിവിധ സോഫ്റ്റ്‌വെയറുകള്‍ വഴി കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളില്‍ കടന്നുകയറി അവയെ നിയന്ത്രിക്കുകയാണ് ഇവ ചെയ്യുന്നത്. പ്ലേ സ്റ്റോറില്‍ വിവിധ ആപ്ലിക്കേഷനുകളില്‍ കടന്നുകയറി ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഡിനയല്‍ ഓഫ് സര്‍വീസ് (DDoS) മോഡിലാണ് ഇവ ആക്രമണം നടത്തുക.

അകാമായ്, ക്ലൌഡ്ഫ്ലെയര്‍, ഫ്ലാഷ്പോയിന്‍റ്, ഒറാക്കിള്‍ ഡിന്‍, റിസ്ക്‌ഐക്യു തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ഇതേക്കുറിച്ച് ഗൂഗിളിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഗൂഗിള്‍ ഏറ്റെടുത്തു. മാല്‍വെയര്‍ 'ബാധ'യുള്ള നൂറു കണക്കിന് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ ഇതില്‍ നിന്നും എടുത്ത് ഒഴിവാക്കുകയും ചെയ്തു. ഏകദേശം മുന്നൂറു ആപ്പുകള്‍ ഇങ്ങനെ ഒഴിവാക്കിയിട്ടുണ്ട്. ഇവയെ പ്ലേ സ്റ്റോറില്‍ ബ്ലോക്ക് ചെയ്തു. ബാധിച്ച ഡിവൈസുകളില്‍ നിന്നും അവ ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങളിപ്പോള്‍. ഗൂഗിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ആഗസ്റ്റ്‌ രണ്ടിനായിരുന്നു ഇതേക്കുറിച്ച് ആദ്യമായി ഗൂഗിളിനു അറിയിപ്പ് കിട്ടുന്നത്. ആദ്യം ഉണ്ടായ ആക്രമണങ്ങള്‍ ഒന്നും അത്ര സാരമുള്ളതായിരുന്നില്ല. എന്നാല്‍ ആഗസ്റ്റ്‌ പതിനഞ്ച് ഒക്കെ ആയപ്പോഴേക്കും ആക്രമണം കൂടി. ഏകദേശം 70,000 ഐപി അഡ്രെസ്സുകളില്‍ മാല്‍വെയര്‍ ബാധ തിരിച്ചറിഞ്ഞു. നൂറു രാജ്യങ്ങളില്‍ ഇത് ബാധിച്ചതായി കണ്ടെത്തി.

ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരുമിച്ചു നിന്ന് അവയെ പ്രതിരോധിക്കാനുള്ള വഴികള്‍ തേടുകയാണ് വേണ്ടതെന്ന് അകാമായ് സീനിയര്‍ നെറ്റ്വര്‍ക്ക് ആര്‍ക്കിടെക്റ്റ് ജേഡ് മൌച്ച് പറഞ്ഞു