വ്യാജ വാര്‍ത്തകളെ തളയ്ക്കാനുറച്ച് ഗൂഗിള്‍; സെര്‍ച്ച് എന്‍ജിനില്‍ മാറ്റങ്ങളുമായി പുതിയ രൂപത്തില്‍ എത്തും 

April 26, 2017, 2:10 pm
വ്യാജ വാര്‍ത്തകളെ തളയ്ക്കാനുറച്ച് ഗൂഗിള്‍; സെര്‍ച്ച് എന്‍ജിനില്‍ മാറ്റങ്ങളുമായി പുതിയ രൂപത്തില്‍ എത്തും 
Tech Updates

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും ഒഴിവാക്കാന്‍ ഗൂഗിള്‍ പുതിയ പ്രോഗ്രാം വികസിപ്പിച്ചു. വാര്‍ത്തകള്‍ സെര്‍ച്ച് എന്‍ജിന്‍ വഴി പുറത്തുവിടുന്നതിനു മുന്‍പ് സ്‌ക്രീന്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ഗൂഗിള്‍ വികസിപ്പിച്ച പ്രോഗ്രാം. പുതിയ പ്രോഗ്രാമിന് പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഗൂഗിളിന്‍റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു.

കഴിഞ്ഞ നാലുമാസമായി വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള പ്രാോഗ്രാമുകള്‍ ഗൂഗിള്‍ പരീക്ഷിക്കുകയാണ്. വ്യാജ വ്യാര്‍ത്തകള്‍, വ്യക്തികളെയോ സംഘടനകളയോ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ സേര്‍ച്ച് എന്‍ജിനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയെന്ന് ഗൂഗിള്‍ ചൊവ്വാഴ്ച്ച എഴുതിയ ബ്ലോഗില്‍ വ്യക്തമാക്കുന്നുണ്ട്.

പുതുതായി ഏര്‍പ്പെടുത്തിയ സാങ്കേതിക വിദ്യ വഴി പ്രശ്‌നത്തിന് പൂര്‍ണമായി പരിഹാരം ഉണ്ടാക്കാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഗൂഗിള്‍ എന്‍ജിനിയറിങ്ങ് റിസേര്‍ച്ച് വൈസ് പ്രസിഡന്റ് ബെന്‍ ജോംസ് പറഞ്ഞു. തെറ്റായ വിവരങ്ങള്‍ നിയന്ത്രിക്കാന്‍ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവാസ്തവമായ വിവരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്തതിനു പുറമെ ഒരാള്‍ എന്തിനെക്കുറിച്ചാണ് തെരയുന്നത് എന്നത് സെര്‍ച്ച് എന്‍ജിന് വേഗത്തില്‍ ധാരണ നല്‍കാന്‍ കഴിയുന്ന ഓട്ടോകംപ്ലീറ്റ് രീതിയും ഗൂഗിള്‍ ആരംഭിച്ചു.