വാട്‌സ്ആപ് ലഭിക്കില്ല ജിയോയുടെ 1500 രൂപയുടെ ഫോണില്‍; 4ജി വേഗത ലഭിക്കുക ആദ്യ 500 എംബി മാത്രം 

July 21, 2017, 11:35 pm
വാട്‌സ്ആപ് ലഭിക്കില്ല ജിയോയുടെ 1500 രൂപയുടെ ഫോണില്‍; 4ജി വേഗത ലഭിക്കുക ആദ്യ 500 എംബി മാത്രം 
Tech Updates
Tech Updates
വാട്‌സ്ആപ് ലഭിക്കില്ല ജിയോയുടെ 1500 രൂപയുടെ ഫോണില്‍; 4ജി വേഗത ലഭിക്കുക ആദ്യ 500 എംബി മാത്രം 

വാട്‌സ്ആപ് ലഭിക്കില്ല ജിയോയുടെ 1500 രൂപയുടെ ഫോണില്‍; 4ജി വേഗത ലഭിക്കുക ആദ്യ 500 എംബി മാത്രം 

1500 രൂപക്ക് റിലയന്‍സ് ജിയോ പുറത്തിറക്കാന്‍ പോകുന്ന 4ജി ഫോണിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ജിയോ വാങ്ങിക്കുന്ന 1500 രൂപ മൂന്നു വര്‍ഷത്തിനു ശേഷം തിരികെ തരികയും ചെയ്യും എന്നതാണ് പ്രത്യേകത. എന്നാല്‍ ചില ന്യൂനതകളും ഇപ്പോഴത്തെ ചര്‍ച്ചകളില്‍ സംസാര വിഷയമാണ്.

പ്രധാനപ്പെട്ട പോരായ്മ എന്നത് ഈ ഫോണുകളില്‍ വാട്‌സ്ആപ് ഉപയോഗിക്കാനാവില്ല. വാട്‌സ്ആപിനു പകരം ജിയോ ചാറ്റ് തുടങ്ങിയ ചാറ്റിംഗ് സംവിധാനങ്ങളെയാണ് ഇവര്‍ പ്രമോട്ട് ചെയ്യുന്നത്. അതിനാല്‍ തന്നെ എത്ര പേര്‍ക്ക് വാട്്‌സ്ആപ് ഇല്ലാത്ത ഈ ഫോണ്‍ ആകര്‍കമുള്ളതായിരിക്കും എന്ന കാര്യം ഒരു ചോദ്യമാണ്. പിന്നീട് വാട്‌സ്ആപ് ലഭ്യമാക്കും എന്ന് പറയുന്നുണ്ടെങ്കിലും കൃത്യം ദിവസമോ മാസമോ ഒന്നും പറഞ്ഞിട്ടില്ല.

രണ്ടാമത്തെ ഒരു ന്യൂനത, 4ജി വേഗതയില്‍ ആദ്യത്തെ 500 എംബി ഉപയോഗം കഴിഞ്ഞാല്‍ പിന്നീട് 2ജി വേഗയിലെ നെറ്റ് ലഭിക്കൂ. 154 രൂപയുടെ പ്ലാനിലാണ് ഇത്. എന്നാല്‍ 309 രൂപയുടെ പ്ലാനിലാണെങ്കില്‍ ഒരു ജിബി വരെ ദിവസം 4ജി ലഭിക്കും.