ഇപ്പോള്‍ ജിയോഫൈ സ്വന്തമാക്കാം, വെറും 999 രൂപയ്ക്ക്

September 21, 2017, 4:54 pm

ഇപ്പോള്‍ ജിയോഫൈ സ്വന്തമാക്കാം, വെറും 999 രൂപയ്ക്ക്
Tech Updates
Tech Updates

ഇപ്പോള്‍ ജിയോഫൈ സ്വന്തമാക്കാം, വെറും 999 രൂപയ്ക്ക്

ഇപ്പോള്‍ ജിയോഫൈ സ്വന്തമാക്കാം, വെറും 999 രൂപയ്ക്ക്

2016 ല്‍ പുറത്തിറങ്ങുമ്പോള്‍ റിലയന്‍സ് ജിയോയുടെ വൈഫൈ ഹോട്ട്‌സ്‌പോട്ടായ ജിയോഫൈയുടെ വില 1999 രൂപയായിരുന്നു. ഉത്സവസീസണ്‍ കണക്കിലെടുത്ത് ഇതിന്റെ വില ഒറ്റയടിക്ക് 1000 രൂപ കുറച്ചിരിക്കുകയാണ് ജിയോ ഇപ്പോള്‍. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വെറും 999 രൂപയ്ക്ക് ജിയോഫൈ സ്വന്തമാക്കാം.

സെപ്റ്റംബര്‍ 20-30 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഉടന്‍ സ്വന്തമാക്കാന്‍ തൊട്ടടുത്തുള്ള റീട്ടയില്‍ സ്റ്റോര്‍ സന്ദര്‍ശിക്കുക മാത്രമേ വേണ്ടൂ. കയ്യില്‍ ആധാര്‍ ,ഫോട്ടോ എന്നിവ കരുതാന്‍ മറക്കേണ്ട.കമ്പനി ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. ഓഫര്‍ വിവരങ്ങള്‍ കമ്പനി വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.