ജിയോ സൗജന്യ ഫോണ്‍ ബുക്കിങ്ങ് ഉടന്‍ ആരംഭിക്കും; 500 രൂപ മുടക്കിയാല്‍ ഫോണ്‍ ആദ്യം കെെയിലെത്തും

August 24, 2017, 11:04 am
ജിയോ സൗജന്യ ഫോണ്‍  ബുക്കിങ്ങ് ഉടന്‍ ആരംഭിക്കും; 500 രൂപ മുടക്കിയാല്‍ ഫോണ്‍ ആദ്യം കെെയിലെത്തും
Tech Updates
Tech Updates
ജിയോ സൗജന്യ ഫോണ്‍  ബുക്കിങ്ങ് ഉടന്‍ ആരംഭിക്കും; 500 രൂപ മുടക്കിയാല്‍ ഫോണ്‍ ആദ്യം കെെയിലെത്തും

ജിയോ സൗജന്യ ഫോണ്‍ ബുക്കിങ്ങ് ഉടന്‍ ആരംഭിക്കും; 500 രൂപ മുടക്കിയാല്‍ ഫോണ്‍ ആദ്യം കെെയിലെത്തും

ജിയോ ഫോണ്‍ പ്രീ ബുക്കിങ്ങ് ഇന്നു വൈകുന്നേരം മുതല്‍ ആരംഭിക്കും. വെബ്‌സൈറ്റ് വഴിയും ജിയോ ആപ്പ് വഴിയും ഉപഭോക്താക്കള്‍ക്ക് ജിയോ സൗജന്യ ഫോണ്‍ സ്വന്തമാക്കാം. അഞ്ഞുറ് രൂപ മുന്‍കൂര്‍ അടച്ചാണ് ഫോണ്‍ ബുക്ക് ചെയ്യേണ്ടത്.

ബാക്കി തുക ഫോണ്‍ കൈയിലെത്തിയാല്‍ അടയ്ക്കണം. അഞ്ച് മണി മുതല്‍ ബുക്കിങ്ങ് ആരംഭിക്കുമെന്ന് ജിയോ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചു .ജിയോ ഫോണ്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് 1500 രൂപയാണ് മുടക്കു മുതല്‍ ആവശ്യമായി വരുക. മുടക്കിയ തുക കമ്പനി 36 മാസത്തിനുള്ളില്‍ തിരികെ തരും. ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വോയിസ് കോളിങ്ങ് ഫ്രീയായിരിക്കുമെന്നും 153 രൂപ പാക്കില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറും റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

സെപ്തംബര്‍ മുതല്‍ പ്രതിവാരം 50 ലക്ഷം ഫോണ്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.