മൈക്രോസോഫ്റ്റിലെ ഗുരുതര സൂരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് അംഗീകാരം 

August 17, 2017, 6:38 pm
മൈക്രോസോഫ്റ്റിലെ ഗുരുതര സൂരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് അംഗീകാരം 
Tech Updates
Tech Updates
മൈക്രോസോഫ്റ്റിലെ ഗുരുതര സൂരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് അംഗീകാരം 

മൈക്രോസോഫ്റ്റിലെ ഗുരുതര സൂരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി; മലയാളി യുവാവിന് അംഗീകാരം 

ലോക ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ 2017 ഹാള്‍ ഓഫ് ഫെയിമില്‍ മലയാളി യുവാവും. സേവനത്തിലെ ഗുരുതരമായ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടിയതിന് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലൈഷാജ് ബിഎമ്മിനാണ് മൈക്രോസോഫ്റ്റിന്റെ അംഗീകാരം ലഭിച്ചത്. മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങളിലെ സുരക്ഷാപിഴവുകള്‍ ചൂണ്ടിക്കാട്ടി പരിഹരിക്കാന്‍ സഹായിക്കുന്നവരുടെ പട്ടികയില്‍ ലൈഷാജ് ഇടം നേടുകയായിരുന്നു.

മൈക്രോസോഫ്റ്റിന്റെ ഏറെ പ്രചാരമുള്ള സബ്‌ഡൊമൈനുകളില്‍ ഒന്നിന്റെ സുരക്ഷാപിഴവാണ് ലൈഷാജ് കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് വെബ്‌സെര്‍വറിലെ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടിയതിന് ഇന്റല്‍ കമ്പനിയും ലൈഷാജിനെ അഭിനന്ദിച്ചിരുന്നു. മെക്കാനിക്കല്‍ ബിരുദധാരിയായ ലൈഷാജ് വിവരസാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവുകള്‍ സ്വയം ആര്‍ജ്ജിച്ചെടുത്തതാണ്. പിഴവുകള്‍ പരിഹരിക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് പാരിതോഷികം നല്‍കുന്ന പതിവുമുണ്ട്.