ആന്‍ഡ്രോയിഡ് ഉപഭോക്താവാണോ? എങ്കില്‍ ഓരോ 10 സെക്കന്‍ഡിലും നിങ്ങള്‍ വൈറസ് ഭീഷണിയിലാണ്; വെളിപ്പെടുത്തലുമായി ജി ഡാറ്റാ പഠനം 

May 6, 2017, 11:19 am
ആന്‍ഡ്രോയിഡ് ഉപഭോക്താവാണോ? എങ്കില്‍ ഓരോ 10 സെക്കന്‍ഡിലും നിങ്ങള്‍ വൈറസ് ഭീഷണിയിലാണ്;  വെളിപ്പെടുത്തലുമായി ജി ഡാറ്റാ പഠനം 
Tech Updates

സമാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സുരക്ഷ നല്‍കുന്ന താവളമല്ല അന്‍ഡ്രോയിഡ് എന്നത് പുതിയ കാര്യമല്ല. എന്നാല്‍ ദിവസേന നിരവധി പുതിയ വൈറസുകളാണ് ഭീഷണിയുയര്‍ത്തികൊണ്ട് ആന്‍ഡ്രോയിഡിനെ ആക്രമിക്കുന്നതെന്നാണ് ജി ഡാറ്റ ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ പുറത്ത് വിട്ട പഠന ഫലം സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ഏകദേശം 3.5മില്ല്യണ്‍ മാല്‍വയറുകള്‍ ആന്‍ഡ്രോയിഡില്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ജി ഡാറ്റയുടെ ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നാലുമാസത്തിനിടയില്‍ 750,000 ഹാനീകരമായേക്കാവുന്ന ആന്‍ഡ്രേയിഡ് ആപ്ലിക്കേഷനുകള്‍ തങ്ങള്‍ കണ്ടെത്തിയെന്നാണ് ജി ഡാറ്റയുടെ അവകാശവാദം. കൃത്യമയ സമയത്ത് ഉപഭോക്താക്കള്‍ അപ്‌ഡേറ്റുകള്‍ ഒഴിവാക്കുന്നത് ഈ പ്രശ്‌നം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നും സോഫ്റ്റ്‌വയര്‍ എന്‍ജിനിയര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഓരോ ദിവസവും 8,400ലധികം വൈറശുകളാണ് ആന്‍ഡ്രോയിഡില്‍ കാണുന്നതെന്നും ജി ഡാറ്റ പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുവേണ്ടി ആന്‍റിവെെറസുകള്‍ ഉണ്ടാക്കുന്ന കമ്പനിയായതു കൊണ്ട് വാണിജ്യ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ജി ഡാറ്റ ആന്‍ഡ്രോയിഡ് സുരക്ഷിതമല്ല എന്ന തരത്തിലുള്ള വാദങ്ങള്‍ പുറത്തു വിടുന്നതെന്നാണ് ആന്‍ഡ്രോയിഡ് പ്രേമികളുടെ പ്രതികരണം. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍‍ ഉപഭോക്താവിന് പൂര്‍ണ സുരക്ഷിതത്വം നല്‍കുന്നില്ലെങ്കിലും ജി ഡാറ്റ ഫലങ്ങള്‍ പോലെ അത്ര അപകടകരമല്ല കാര്യങ്ങള്‍ എന്നാണ് വിദഗ്ധാഭിപ്രായം.