പറക്കും കാറില്‍ കുതിക്കാം; അമേരിക്കയില്‍ ആദ്യ യാത്ര വിജയകരമാക്കി കിറ്റി ഹ്വാക്ക്

April 25, 2017, 4:29 pm
പറക്കും കാറില്‍ കുതിക്കാം; അമേരിക്കയില്‍ ആദ്യ യാത്ര വിജയകരമാക്കി കിറ്റി ഹ്വാക്ക്
Tech Updates
Tech Updates
പറക്കും കാറില്‍ കുതിക്കാം; അമേരിക്കയില്‍ ആദ്യ യാത്ര വിജയകരമാക്കി കിറ്റി ഹ്വാക്ക്

പറക്കും കാറില്‍ കുതിക്കാം; അമേരിക്കയില്‍ ആദ്യ യാത്ര വിജയകരമാക്കി കിറ്റി ഹ്വാക്ക്

പറക്കും കാറിനെ കുറിച്ച് പല കമ്പനികളും സ്വപ്‌നം കാണാന്‍ തുടങ്ങുമ്പോള്‍ സിലിക്കണ്‍ വാലിയിലെ ഏറോസ്‌പെയ്‌സ് എന്‍ജിനിയര്‍ ആദ്യ പരീക്ഷണ പറക്കല്‍ നടത്തി. കിറ്റി ഹ്വാക്ക് ഫ്‌ളയര്‍ എന്ന പേരിട്ട കാറിലാണ് ഏറോസ്‌പെയ്‌സ് എന്‍ജിനിയര്‍ സാന്‍സ്ഫ്രാന്‍സിസ്‌കോയിലെ കടലിനു മുകളിലൂടെ ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്. ദ്രുത ഗതിയില്‍ കുതിക്കുന്ന സ്വപ്‌നം അതിവിധൂരമല്ല എന്ന ശുഭ സൂചനയാണ് കിറ്റി ഹ്വാക്ക് നല്‍കുന്നത്.

ഒരാള്‍ക്കിരിക്കാന്‍ കഴിയുന്നവിധത്തിലുള്ള പറക്കും കാറാണ് കിറ്റി ഹ്വാക്ക്. രൂപത്തില്‍ കാറുമായി യാതൊരു സാദൃശ്യവും കിറ്റി ഹ്വാക്കിനില്ല. കാറിന്റെ അന്തിമ ഡിസൈന്‍ രൂപപ്പെടുത്തി വരുന്നതേയുള്ളുവെന്ന് കമ്പനി പറഞ്ഞു. യൂബര്‍, എയര്‍ബസ് തുടങ്ങിയ കമ്പനികള്‍ പറക്കും കാര്‍ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് സിലിക്കണ്‍ വാലിയിലെ കിറ്റി ഹ്വാക്ക് എന്ന് കമ്പനി ജീവനക്കാരനെ സാന്‍ഫ്രാന്‍സിസ്‌കോയിലെ കടലിനു മുകളിലൂടെ പറപ്പിച്ചത്

ഗൂഗിള്‍ ഫൗണ്ടര്‍ ലാരി പേജിന്റെ ഉടമസ്ഥതയിലുള്ളതാണ് കിറ്റി ഹ്വാക്ക്. സെല്‍ഫ് ഡ്രൈവിങ്ങ് കാര്‍ എന്ന ആശയത്തിന് തുടക്കം കുറിച്ച് സെബാസ്റ്റ്യന്‍ തരുണാണ് കിറ്റി ഹ്വാക്കിന് പിന്നിലുള്ളതെന്ന് കമ്പനിയുടെ വിശ്വാസ്യത കൂട്ടാന്‍ സഹായിക്കുന്നു.

വീഡിയോ കാണാം

ഒരു ദിവസം കിറ്റി ഹ്വാക്ക് പറക്കും കാറില്‍ കയറിയിരുന്ന് ഇഷ്ടമുള്ളിടത്തേക്ക് പറന്ന് യാത്ര ചെയ്യാം എന്നോര്‍ക്കുമ്പോള്‍ തനിക്ക് ഒരുപാട് ആവേശവും സന്തോഷവുമുണ്ടെന്ന് ലാരി പേജ് പറഞ്ഞു.