കളര്‍പാമ്പും ക്യാമറയും ഈടുനില്‍ക്കുന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണ്‍ കാരണവര്‍ വീണ്ടും; നോക്കിയ 3310ന്‍റെ വിലയറിയാം  

May 16, 2017, 10:57 am
കളര്‍പാമ്പും ക്യാമറയും ഈടുനില്‍ക്കുന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണ്‍ കാരണവര്‍ വീണ്ടും; നോക്കിയ 3310ന്‍റെ വിലയറിയാം  
Tech Updates

താത്പര്യത്തിനും അഭിരുചിക്കും അനുസരിച്ചുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഉപഭോക്താക്കള്‍ തരം തരം പോലെ മാറി വാങ്ങുന്ന കാലത്ത് വിപണി കീഴടക്കാന്‍ നോക്കിയ 3310 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. മെയ് 18 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. എച്ച്എംഡി ഗ്ലോബലാണ് ഫോണ്‍ വിപണിയിലറക്കുന്നത്.

മോഡലിന്‍റെ പേരു പോലെ തന്നെ 3310 രൂപയാണ് എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന നോക്കിയ 3310 വില. ചുവപ്പ്, മഞ്ഞ, നീല, ഗ്രേ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണയിലെത്തുന്നത്. ജൂണ്‍ മാസത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മെയ് 18നു തന്നെ ഇന്ത്യന്‍ വിപണയില്‍ സജീവമാകാന്‍ നോക്കിയ 3310 തയ്യാറായിരിക്കുകയാണ്.

ക്യാമറ, റേഡിയോ,എംപിത്രി പ്ലെയര്‍ തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങള്‍ നോക്കിയ 3310 മോഡലിനുണ്ട്. ഈടുനില്‍ക്കുന്ന ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. 2.4 ഇഞ്ച് ഡിസ്‌പ്ലെ, 1200 എംഎച്ച് ബാ്റ്ററി. 16 എംബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.പഴയ ഫോണ്‍ കളര്‍ ഡിസ്പ്ലേയായിരുന്നില്ലെങ്കില്‍ പുതയ ഫോണിന് കളര്‍ ഡിസ്പ്ലേയാണ്. ഏറെ സ്വീകാര്യത നേടി സ്നേക്ക് ഗെയിമും ഫോണിലുണ്ടാകും.

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൊബൈല്‍ ഫോണുകളിലൊന്നാണ് നോക്കിയ 3310 മോഡല്‍. ഇതുവരെ 12.6 കോടി ഫോണുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് പുതിയ രൂപത്തിലും ഭാവത്തിലുമുള്ള നോക്കിയ ഫോണുകള്‍ വീണ്ടും അവതരിപ്പിച്ചത്. പുതിയ രൂപത്തിലുള്ള നോക്കിയ 3310ഉം ആന്‍ഡ്രോയിഡ് കരുത്തില്‍ എത്തുന്ന നോക്കിയ 3,5,6 എന്നിവയും അടക്കം നാല് മോഡലുകളുമാണ് അവ. നോക്കിയ മൂന്നിന് 9,805 രൂപയും നോക്കിയ അഞ്ചിന് 13,332 രൂപയും നോക്കിയ ആറിന് 16,154 രൂപയുമാണ് ലോഞ്ചിങ്ങ് വില.