കാഴ്ചയില്‍ ഗംഭീരം; വിപണി തിരിച്ചുപിടിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകളുമായി നോക്കിയ; ഇന്ത്യയില്‍ എന്നെത്തുമെന്നറിയാം 

May 9, 2017, 6:05 pm
കാഴ്ചയില്‍ ഗംഭീരം; വിപണി തിരിച്ചുപിടിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകളുമായി നോക്കിയ;  ഇന്ത്യയില്‍ എന്നെത്തുമെന്നറിയാം 
Tech Updates

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബാഴ്‌സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പുറത്തിറക്കിയ നോക്കിയ 6, നോക്കിയ5, നോക്കിയ 3 എന്നീ ഫോണുകള്‍ ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയിലെത്തുന്നത്. അടുത്ത പാദത്തില്‍ ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുമെന്നാണ് സൂചന. പ്രീമിയം ലുക്കിലാണ് ഫോണുകളുടെ വരവ്. ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഫോണുകളുടെ പ്രത്യേകത. ആന്‍ഡ്രോയിഡ് 7ന്യൂഗ ഓപ്പറേറ്റിംങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

അലുമിനിയം ബോഡിക്കൊപ്പം ഗോറില്ല ഗ്ലാസിന്റെ സംരക്ഷണത്തോടുകൂടിയാണ് നോക്കിയ 6 എത്തുന്നത്. നോക്കിയ ലോഗോക്ക് മുകളിലായി ലംബ ആകൃതിയില്‍ പ്രത്യേക ഡിസൈനിലാണ് ക്യമാറയും ഫ്‌ളാഷും ഉളളത്. ആര്‍ട്ട് ബ്ലാ്ക്ക്, മാറ്റ് ബ്ലാക്ക്, ബ്ലൂ, സില്‍വര്‍, കോപ്പര്‍ എ്ന്നീ കളറുകളില്‍ നോക്കിയ 6 ലഭിക്കും. 5.5 ഇഞ്ച് ആണ് സ്‌ക്രീന്‍ വലിപ്പം. 32 ജിബി ഇന്റേണല്‍ ജിബിയാണ് സ്‌റ്റോറേജ്. എസ്ഡി കാര്‍ഡുപയോഗിച്ച് 128 ജിബി വരെ മെമ്മരി വര്‍ധിപ്പിക്കാം. 16 എംപി പിന്‍ക്യാമറയും 8 എംപി മുന്‍ക്യാമറയും ഫോണിനുണ്ട്. 15000 രൂപ മുതല്‍ 20000 രൂപവരെയാണ് പ്രതീക്ഷിക്കുന്ന വില.

അലുമിനിയം ബോഡിയോടുകൂടിതന്നെയാണ് നോക്കിയ 5ഉം എത്തുന്നത്. കാഴ്ചയില്‍ നോക്കിയ 6ന് സമാനം. 5.2 ഇഞ്ചാണ് ഡിസ്‌പ്ലേ. മാറ്റ് ബ്ലാക്ക്, സില്‍വര്‍, ടേമ്പേര്‍ഡ് ബ്ലൂ, കോപ്പര്‍ എന്നീ കളറുകളില്‍ ലഭിക്കും. 13 എംപി പിന്‍ക്യാമറയും 8 എംപി മുന്‍ക്യമറയും ഫോണിനുണ്ട്. വില 13000ത്തി്‌ന് അടുത്തായിരിക്കും എന്നാണ് സൂചന.

ഐപിഎസ് എല്‍ഡിസി ഡിസ്‌പ്ലേയോടുകൂടിയാണ് നോക്കിയ 3 എത്തുന്നത്. 5 ഇഞ്ചാണ് ഡിസ്‌പ്ലേ. 2 ജിബി റാം,16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഫോണിനുള്ളത്. മുന്‍ ക്യമറയും പിന്‍ ക്യാമറയും എട്ട് എംപിയാണ്. 10000 രൂപക്കടുത്തായിരിക്കും വിലയെന്നാണ് സൂചന.