ഓറിയോ അപ്‌ഡേറ്റുമായി നോക്കിയ 8 ദീപാവലിക്ക് 

September 20, 2017, 2:16 pm
 ഓറിയോ അപ്‌ഡേറ്റുമായി നോക്കിയ 8 ദീപാവലിക്ക് 
Tech Updates
Tech Updates
 ഓറിയോ അപ്‌ഡേറ്റുമായി നോക്കിയ 8 ദീപാവലിക്ക് 

ഓറിയോ അപ്‌ഡേറ്റുമായി നോക്കിയ 8 ദീപാവലിക്ക് 

നോക്കിയ 8 സ്മാര്‍ട്ട്ഫോണിന് ഓറിയോ അപ്‌ഡേറ്റ് ഉടന്‍ ലഭിക്കും. എച്ച് എം ഡി ഗ്ലോബല്‍ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ജൂഹോ സര്‍വികാസ് ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ അപ്‌ഡേറ്റ് 1.3ജിബി ആയിരിക്കും എന്ന് ഇദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ എന്നാണ് ഇത് എത്തുന്നതെന്ന കൃത്യമായ വിവരം നല്‍കിയിട്ടില്ല.

കഴിഞ്ഞ മാസമാണ് നോക്കിയയുടെ ഈ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങിയത്. ഏകദേശം 46200 രൂപയാണ് ഇതിന്റെ തുടക്കവില. സെപ്റ്റംബര്‍ മുതല്‍ പ്രധാന വിപണികളില്‍ ലഭ്യമാകുമെന്ന് കമ്പനി അന്ന് പ്രസ്താവിച്ചു. എന്നാല്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്ന വിവരമനുസരിച്ച് ഒക്ടോബറില്‍ ദീപാവലിയോടനുബന്ധിച്ചായിരിക്കും ഇത് എത്തുക.

ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 എത്തുന്നത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിച്ചത്. കാള്‍ സീസ് ലെന്‍സോടെയുള്ള ഇരട്ടക്യാമറ നോക്കിയ 8നെ മികച്ചതാക്കുന്നു. കാള്‍ സീസുമായി ചേര്‍ന്ന് എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന ആദ്യ ഫോണാണ് നോക്കിയ8.

13 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകളാണ് പിന്നില്‍. മുന്നിലും 13 മെഗാപിക്‌സല്‍ സെന്‍സര്‍ തന്നെയാണ്. നോക്കിയ 8 ല്‍ സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി 3090 എംഎഎച്ച് ആണ് .64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഹാന്‍ഡ്‌സെറ്റ് ആന്‍ഡ്രോയ്ഡ് ഒയും സപ്പോര്‍ട്ട് ചെയ്യുമെന്നാണ് അറിയുന്നത്. 5.3 ഇഞ്ച് 2കെ എല്‍സിഡി ഡിസ്‌പ്ലെയുളള (ഗോറില്ല ഗ്ലാസ് 5 സുരക്ഷ) ഹാന്‍ഡ്‌സെറ്റിന്റെ റാം 4 ജിബിയാണ്.