വാട്‌സ്ആപിനെ മറികടക്കുന്ന മെസ്സേജിംഗ് ആപുമായി എത്താന്‍ തയ്യാറായി പേടിഎം  

August 1, 2017, 6:34 pm
വാട്‌സ്ആപിനെ മറികടക്കുന്ന മെസ്സേജിംഗ് ആപുമായി എത്താന്‍ തയ്യാറായി പേടിഎം  
Tech Updates
Tech Updates
വാട്‌സ്ആപിനെ മറികടക്കുന്ന മെസ്സേജിംഗ് ആപുമായി എത്താന്‍ തയ്യാറായി പേടിഎം  

വാട്‌സ്ആപിനെ മറികടക്കുന്ന മെസ്സേജിംഗ് ആപുമായി എത്താന്‍ തയ്യാറായി പേടിഎം  

ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിലൂടെ ശ്രദ്ധിക്കപ്പെട്ട പേടിഎം പുതിയ മെസ്സേജിംഗ് ആപുമായി എത്തുന്നു. വാട്‌സ്ആപിനെ മറികടക്കുന്ന മെസ്സേജിംഗ് ആപാണ് തങ്ങളുടേതെന്ന അവകാശ വാദത്തോടെ എത്തുന്ന പേടിഎമ്മിന്റെ സംവിധാനം ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ചൈനീസ് വമ്പന്‍മാരായ ആലിബാബയും സോഫ്റ്റ്ബാങ്കും പണമിറക്കിയിട്ടുള്ള പേടിഎമ്മിന് ഇന്ത്യയിലെ ജനങ്ങളെ കൈയ്യിലെടുക്കാവാനുമോ എന്ന് കണ്ടറിയേണ്ടി വരും. നിലവില്‍ പേടിഎം വിമാനടിക്കറ്റ് വാങ്ങിക്കുന്നതില്‍ തുടങ്ങി ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് വരെ ഉപയോഗിക്കുന്നുണ്ട്.

ആഡിയോ, വീഡിയോ, ചിത്രങ്ങള്‍, ടെക്സ്റ്റ് എന്നിവയെല്ലാം ഉപയോഗിക്കാനാവും. നിലവില്‍ 2.5 കോടി ജനങ്ങള്‍ പേടിഎം ഉപയോഗിക്കുന്നുണ്ട്.