തെരഞ്ഞെടുപ്പ് വിവരങ്ങളുമായി ആന്‍ഡ്രോയിഡിന്റെ ആപ്പ്; വിര്‍ച്വല്‍ വോട്ട് മുതല്‍ പഴയ തെരഞ്ഞെടുപ്പ് കണക്കുകള്‍ക്ക് വരെ ഇനി 'പോളിങ്ബൂത്ത്'

April 25, 2016, 1:50 pm
തെരഞ്ഞെടുപ്പ് വിവരങ്ങളുമായി ആന്‍ഡ്രോയിഡിന്റെ ആപ്പ്; വിര്‍ച്വല്‍ വോട്ട് മുതല്‍ പഴയ തെരഞ്ഞെടുപ്പ് കണക്കുകള്‍ക്ക് വരെ ഇനി 'പോളിങ്ബൂത്ത്'
Tech Updates

കൊച്ചി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിര്‍ച്വല്‍ വോട്ടിംഗിനുളള സൗകര്യമുള്‍പ്പെടെയുളള തെരഞ്ഞെടുപ്പ് ആപ്പുമായി ആന്‍ഡ്രോയിഡ് രംഗത്ത്. തെരഞ്ഞെടുപ്പിന്റെ വോട്ടുചരിത്രമുള്‍പ്പെടെയുളള വിശദവിവരങ്ങള്‍ കോഴിക്കോട് ആസ്ഥാനമായ ബോധി ഇന്‍ഫോ സൊലൂഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയ ഈ ആപ്പിലുണ്ട്.

വോട്ടിങ് സൗകര്യത്തോട് കൂടിയുളള ആദ്യത്തെ ആപ്പാണ് ബോധിയുടെ പോളിങ് ബൂത്ത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനുളള സംവിധാനവുമുണ്ട്. ഒരു മൊബൈല്‍ ഫോണില്‍ നിന്നും ഒരു വോട്ട് മാത്രമെ ചെയ്യാന്‍ പറ്റുകയുള്ളു. വോട്ടിങ് സമയത്ത് ഉപയോക്താവിന്റെ ഈ മെയില്‍ ഐഡിയും രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ വോട്ടുകള്‍ ചെയ്യുവാന്‍ സാധിക്കില്ല.

തെരഞ്ഞെടുപ്പിന്റെ ഫലമറിയാനും ആപ്പ് സൗകര്യമൊരുക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ പഞ്ചായത്ത് അടിസ്ഥാനത്തിലുളള വോട്ട് കണക്കുകളും ആപ്പില്‍ ലഭ്യമാണ്. 1957 മുതലുളള വോട്ടുചരിത്രവും വിജയികളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ പോളിങ് ബൂത്തില്‍ ലഭ്യമാണ്. ഇത് കൂടാതെ ഒപ്പീനിയന്‍ പോള്‍, ഫൈന്‍ഡ് മൈ ബൂത്ത് എന്നിങ്ങനെയുളള മെനുകളും ആപ്പിലുണ്ട്.

രാഷ്ട്രീയ വികസന കാര്യങ്ങളില്‍ വോട്ടറുടെ അഭിപ്രായം രേഖപ്പെടുത്താവുന്ന സൗകര്യമാണ് ഒപ്പിനീയന്‍ പോള്‍. അതേസമയം ഫൈന്‍ഡ് മൈ ബൂത്തിലൂടെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ ബൂത്ത് കണ്ടെത്താം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആപ്പിന് വലിയ സ്വീകാര്യതയാണ് പ്രവാസികള്‍ അടക്കമുളളവര്‍ക്കിടയില്‍ കിട്ടിയിരിക്കുന്നത്.

സുഹൃത്തുക്കളും, സഹപാഠികളുമായ ഹസീം എംകെ, ഷംനാസ് എംടി എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്ന് കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച ബോധി ഇന്‍ഫോ സൊലൂഷ്യന്‍സ് ഐടി അധിഷ്ടിതമായ നിരവധി സേവനങ്ങള്‍ നല്‍കി വരുന്നു. ഭാവിയില്‍ എല്ലാവര്‍ക്കും അവനവന്റെ തൊഴിലിടങ്ങളില്‍ ഇരുന്ന് വോട്ട് ചെയ്യാന്‍ പറ്റുന്ന ഒരു ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു