6 മില്യണ്‍ കടന്ന് ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്കിങ്ങ്; എന്ന് കയ്യില്‍ കിട്ടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല 

September 2, 2017, 1:42 pm
6 മില്യണ്‍ കടന്ന് ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്കിങ്ങ്; എന്ന് കയ്യില്‍ കിട്ടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല 
Tech Updates

ജിയോ ഫീച്ചര്‍ ഫോണിനായി കാത്തിരിക്കുന്നവരെ അല്‍പം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സെപ്റ്റംബര്‍ ആദ്യവാരം തന്നെ വിതരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജിയോഫോണ്‍ വില്‍പന ഇനിയും വൈകും. സെപ്റ്റംബര്‍ 25ന് ശേഷമേ ജിയോഫോണ്‍ വിതരണം ആരംഭിക്കുകയുള്ളൂ എന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം, ഫോണിന്റെ പ്രീ ബുക്കിങ് 60 ലക്ഷം കടന്നിരിക്കുകയാണ്.

ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിനായുള്ള ആവശ്യക്കാരുടെ എണ്ണം അപ്രതീക്ഷിതമായി വര്‍ധിച്ചതാണ് വിതരണം വൈകാന്‍ കാരണമെന്ന് റിലയന്‍സ് ഡിജിറ്റല്‍ എക്‌സ്പ്രസ് മിനി സ്റ്റോര്‍ റെപ്രസെന്റേറ്റീവിന്റെ വാക്കുകളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്റ്റ 24നാണ് ജിയോ ഫീച്ചര്‍ ഫോണ്‍ പ്രീ ബുക്കിങ്ങ് ആരംഭിച്ചത്. 1500 രൂപ റീഫണ്ട് ഡിപ്പോസിറ്റ് തുക നല്‍കി വേണം ജിയോ ഫോണ്‍ ബുക്ക് ചെയ്യാന്‍ എന്ന് ഇതിനു മുന്‍പു പറഞ്ഞിരുന്നു, എന്നാല്‍ 500 രൂപ അടച്ച് പ്രീ ബുക്കിങ്ങ് ചെയ്യാം.

വെബ്‌സൈറ്റ് വഴിയും മൈ ജിയോ ആപ്പ് വഴിയും ഉപഭോക്താക്കള്‍ക്ക് ജിയോ സൗജന്യ ഫോണ്‍ ബുക്ക് ചെയ്യാം. രാജ്യത്താകമാനം ലക്ഷക്കണക്കിനാളുകള്‍ ജിയോഫോണിനായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഒരോ സ്ഥലങ്ങളിലും തീയതിയില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്. എന്തായാലും ഫോണുകള്‍എന്ന് ലഭ്യമാകും എന്നതിനെ കുറിച്ചുള്ള വിവരം ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് സന്ദേശമായി ലഭിക്കും. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും രാജ്യവ്യാപകമായി ഫോണ്‍ വിതരണം നടത്തുക.