രഹസ്യ സന്ദേശങ്ങള്‍ മാത്രമല്ല സറാഹ കോണ്‍ടാക്ട് വിവരങ്ങളും ചോര്‍ത്തും; വാര്‍ത്ത നിഷേധിക്കാതെ സറാഹ 

August 28, 2017, 3:57 pm
രഹസ്യ സന്ദേശങ്ങള്‍ മാത്രമല്ല  സറാഹ കോണ്‍ടാക്ട് വിവരങ്ങളും ചോര്‍ത്തും; വാര്‍ത്ത നിഷേധിക്കാതെ സറാഹ 
Tech Updates
Tech Updates
രഹസ്യ സന്ദേശങ്ങള്‍ മാത്രമല്ല  സറാഹ കോണ്‍ടാക്ട് വിവരങ്ങളും ചോര്‍ത്തും; വാര്‍ത്ത നിഷേധിക്കാതെ സറാഹ 

രഹസ്യ സന്ദേശങ്ങള്‍ മാത്രമല്ല സറാഹ കോണ്‍ടാക്ട് വിവരങ്ങളും ചോര്‍ത്തും; വാര്‍ത്ത നിഷേധിക്കാതെ സറാഹ 

സറാഹ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോ എന്ന ഭയം സാങ്കേതിക ലോകത്ത് നിലനില്‍ക്കെ ആപ്ലിക്കേഷന്റെ രഹസ്യ സ്വഭാവം ചോദ്യം ചെയ്ത് റിപ്പോര്‍ട്ടുകള്‍. സ്വകാര്യത ഉറപ്പു നല്‍കുന്നതില്‍ സറാഫ പരാജയമാണെന്നാണ് ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട്ചെയ്യുന്നു. ആപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ കോണ്‍ടാക്റ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോണ്‍ടാക്റ്റുകള്‍ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ട് സറാഹ സ്ഥാപകന്‍ സെയ്ന്‍ അല്‍-്അബിദിന്‍ നിഷേധിച്ചില്ല. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ കോണ്‍ടാക്റ്റ് എടുക്കുന്നത് ഫെെന്‍ഡ് യുവര്‍ ഫ്രണ്ട്സ് എന്ന പുതിയ സൗകര്യത്തിന് വേണ്ടിയാണെന്ന് സെയ്ന്‍ അല്‍-അബിദിന്‍ ട്വീറ്റ് ചെയ്തു.

ഇതുവരെ ഫൈന്‍ഡ് യുവര്‍ ഫ്രണ്ട്‌സ് സൗകര്യം ഇല്ലാതിരുന്നത് ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

സറാഹ സന്ദേശങ്ങളുടെ പിന്നിലുള്ളവരെ മറച്ച് വയ്ക്കുമ്പോള്‍, മറഞ്ഞിരുന്ന് ആ സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താമെന്ന വാദവുമായി ചില ആപ്ലിക്കേഷനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അതിലൊന്നായിരുന്നു സറാഹാഎക്സ്പോസ്ഡ്.കോം. യൂസര്‍നെയിം നല്‍കി ക്ലിക് നൗ ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ സറാഹയില്‍ സന്ദേശം അയച്ചത് ആരാണെന്ന് വെളിപ്പെടുത്തുമെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ സന്ദേശങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് വെളിപ്പെടുത്താമെന്ന് പറഞ്ഞ് ഹാക്കിങ്ങാണ് ഇത്തരം സെറ്റുകള്‍ ലക്ഷ്യമിടുന്നെന്നാണ് സറാഹയുടെ ഡെവലപ്പര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെബ്സൈറ്റില്‍ യുസര്‍നെയിം ഉപയോഗിച്ച് കയറിയതിന് ശേഷം വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോയാല്‍ മാല്‍വെയറുകള്‍ നിങ്ങളുടെ സിസ്റ്റത്തെ പിടികൂടും. മാത്രമല്ല, സറാഹയിലെ മെസേജുകള്‍ അയക്കുന്നവര്‍ ആരെന്ന് വെളിപ്പെടുത്തുമെന്ന് പറഞ്ഞുള്ള വെബ്സൈറ്റുകളും, ആപ്ലിക്കേഷനുകളും വ്യാജമാണെന്നും സറാഹ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് സറാഹാ ആപ്ലിക്കേഷന്‍ - എങ്ങനെ പ്രവര്‍ത്തിക്കുന്നു?

വളരെ ലളിതമായ ആശയത്തിലാണ് സറാഹാ ആപ്പ് രൂപംകൊണ്ടത്. ആരാണെന്ന് വെളിപ്പെടുത്താതെ ആര്‍ക്കെങ്കിലും സന്ദേശം അയക്കണമെങ്കില്‍ ആപ്പില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയാല്‍ മാത്രം മതി. ലോഗിന്‍ ചെയ്യാതെ തന്നെ ആര്‍ക്കും സറാഹാ ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും അജ്ഞാതരായി നിന്നുകൊണ്ട് തന്നെ ഇഷ്ടം പോലെ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാം. ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരവും അപ്ലിക്കേഷനില്‍ ലഭ്യമാണ്. വരുന്ന സന്ദേശങ്ങള്‍ ഒരു ഇന്‍ബോക്സിലാണ് കാണുക. അവ നിങ്ങള്‍ക്ക് ഫ്ലാഗ് ചെയ്യുകയോ ഡെലിറ്റ് ചെയ്യുകയോ അതിന് മറുപടി പറയുകയോ പിന്നീട് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടി പ്രിയപ്പെട്ടവയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയോ ആവാം.

ജൂലൈയില്‍ മുപ്പത് രാജ്യങ്ങളിലാണ് സറാഹാ ആപ്പ് പുറത്തിറക്കിയത്. സറാഹാ പ്രൊഫൈല്‍ സ്നാപ് ചാറ്റുമായി ബന്ധിപ്പിക്കാമെന്നതും ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ഉപയോക്താക്കള്‍ ഇതിനോടകം സറാഹാ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്