സ്‌കൈപ്പ് ചാറ്റ് മികച്ചതാക്കാന്‍ ഇനിമുതല്‍ കോര്‍ട്ടാനയും 

October 11, 2017, 11:44 am
സ്‌കൈപ്പ് ചാറ്റ് മികച്ചതാക്കാന്‍ ഇനിമുതല്‍ കോര്‍ട്ടാനയും 
Tech Updates
Tech Updates
സ്‌കൈപ്പ് ചാറ്റ് മികച്ചതാക്കാന്‍ ഇനിമുതല്‍ കോര്‍ട്ടാനയും 

സ്‌കൈപ്പ് ചാറ്റ് മികച്ചതാക്കാന്‍ ഇനിമുതല്‍ കോര്‍ട്ടാനയും 

യുഎസ് ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ്കോര്‍ട്ടാന ഇനി മുതല്‍ സ്‌കൈപ്പിലും ലഭ്യമെന്ന് കമ്പനി. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് അനുസരിച്ച് യു എസിലെ ഐ ഒഎസ്, ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്നലെ മുതല്‍ ഈ സൗകര്യം ലഭ്യമാണ്.എന്നാല്‍ ഇന്ത്യയില്‍ ഇത് എപ്പോള്‍ ലഭ്യമാകും എന്ന വിവരം കമ്പനി അറിയിച്ചിട്ടില്ല.

റസ്റ്റോറന്റ്, മൂവി മുതലായവ സംബന്ധിച്ച വിവരങ്ങള്‍ കണ്ടുപിടിക്കുന്നതിന് കോര്‍ട്ടാന സഹായിക്കും. കൂടാതെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഓര്‍മിപ്പിക്കുക, മീറ്റിംഗ് തുടങ്ങിയവ മറക്കാതിരിക്കാന്‍ സഹായിക്കുക, സ്മാര്‍ട്ട് റിപ്ലൈ സംവിധാനം തുടങ്ങിയവയും ഇതിലുണ്ട്.

ചാറ്റില്‍ സഹായിക്കുന്നതിനു പുറമേ കോണ്ടാക്റ്റ് ലിസ്റ്റിലുമുണ്ടാവും കോര്‍ട്ടാന. വേണമെങ്കില്‍ ചുമ്മാ ചാറ്റ് ചെയ്യാം. മറ്റു ഡിവൈസുകളില്‍ ഉള്ള പോലെത്തന്നെ ഇത് മറുപടി തന്നോളും. ഗൂഗിള്‍ ഡ്യുയോ, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ എതിരാളികളോട് മത്സരിക്കാനായി സ്‌കൈപ്പ് കച്ച കെട്ടി ഒരുങ്ങാന്‍ തുടങ്ങിയത്

കഴിഞ്ഞ ജൂണില്‍ ആയിരുന്നു. യൂസര്‍ ഇന്റര്‍ഫേസ് മുതലായവ ഇതിനു വേണ്ടി കൂടുതല്‍ മികച്ചതാക്കിയിരുന്നു. ഗ്രൂപ്പ് ചാറ്റ് സുഗമമാക്കാനായി വോയ്പ് മെസ്സഞ്ചര്‍ പോലെയുള്ള സൗകര്യങ്ങളും കൂട്ടിച്ചേര്‍ത്തിരുന്നു.