ഫുള്‍ ചാര്‍ജ് ആകാന്‍ മണിക്കൂറുകള്‍ വേണ്ട, അഞ്ച് മിനിറ്റു കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം; വരുന്നു ടെക് ലോക പ്രതീക്ഷയായി സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി 

May 13, 2017, 4:23 pm
ഫുള്‍ ചാര്‍ജ് ആകാന്‍ മണിക്കൂറുകള്‍ വേണ്ട, അഞ്ച് മിനിറ്റു കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം;  വരുന്നു ടെക് ലോക പ്രതീക്ഷയായി സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി 
Tech Updates

അഞ്ച് മിനിറ്റിനുള്ളില്‍ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയുമായി ഇസ്രേലിയന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്റ്റോര്‍ഡോട്ട്. മിനിറ്റുകള്‍ക്കുള്ളില്‍ സ്മാര്‍ട്ട് ഫോണ്‍ ഫുള്‍ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി അടുത്തവര്‍ഷം വിപണിയിലറക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഫ്‌ളാഷ് ബാറ്ററി സംവിധാനം ഉപയോഗിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സാങ്കേതിക വിദ്യ ലാസ് വേഗാസ് ടെക്‌നോളജി ഫെസ്റ്റിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

അടുത്തവര്‍ഷം ആദ്യ പകുതിയില്‍ തന്നെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി ആകര്‍ഷകമായ ഫ്ലാഷ് ബാറ്ററി പുറത്തിറക്കുമെന്ന് സ്റ്റോര്‍ ഡോട്ട് പറഞ്ഞു. 2015ല്‍ കമ്പനി ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ സംശയം പ്രകടിപ്പിച്ച വിദഗ്ധരെല്ലാം കൈയ്യടിയോടെയാണ് പുതിയ സാങ്കേതിക വിദ്യയെ ലാസ് വേഗാസ് ടെക് ഫെസ്റ്റില്‍ സ്വീകരിച്ചത്.

നാനോമെറ്റീരിയല്‍സ് ഉപയോഗിച്ച് പ്രത്യേകമായി നിര്‍മ്മിച്ച സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സ്റ്റോര്‍ ഡോട്ട് അഞ്ച് മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി പുറത്തിറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടെക് ലോകം ഇപ്പോള്‍. ഒരു വര്‍ഷത്തിനുള്ളില്‍ ബാറ്ററി പുറത്തിറക്കാന്‍ സാധിച്ചാല്‍ ടെക്‌നോളജി രംഗത്ത് വലിയ കുതിച്ചു ചാട്ടമായിരിക്കും സ്റ്റോര്‍ഡോട്ടിനു നല്‍കാന്‍ സാധിക്കുന്നത്

മിനിറ്റുകള്‍ക്കുള്ളില് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഇലക്ട്രിക്ക് കാറിന്‍റെ ബാറ്ററിയും സ്റ്റോര്‍ഡോട്ട് നിര്‍മ്മിക്കുന്നുണ്ട്. 75 മിനിറ്റുകള്‍ക്കുള്ളില്‍ ഇലക്ട്രിക്ക് കാറിന്‍റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.