ഐ എം ഇ ഐ തട്ടിപ്പുകള്‍ നടത്തിയാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ശിക്ഷ

September 26, 2017, 3:37 pm


ഐ എം ഇ ഐ തട്ടിപ്പുകള്‍ നടത്തിയാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ശിക്ഷ
Tech Updates
Tech Updates


ഐ എം ഇ ഐ തട്ടിപ്പുകള്‍ നടത്തിയാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ശിക്ഷ

ഐ എം ഇ ഐ തട്ടിപ്പുകള്‍ നടത്തിയാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ശിക്ഷ

മൊബൈല്‍ കവര്‍ച്ചയോ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളോ നടന്നാല്‍ നിര്‍ണ്ണായക തെളിവാണ് ഐ എം ഇ ഐ. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടത്തിയെന്നു കണ്ടെത്തിയാല്‍ മൂന്നു വര്‍ഷം തടവ് ലഭിക്കുമെന്ന് സര്‍ക്കാര്‍. മൊബൈല്‍ കവര്‍ച്ചയോ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളോ നടന്നാല്‍ നിര്‍ണ്ണായക തെളിവാണ് ഐ എം ഇ ഐ. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടത്തിയെന്നു കണ്ടെത്തിയാല്‍ മൂന്നു വര്‍ഷം തടവ് ലഭിക്കുമെന്ന് സര്‍ക്കാര്‍.

വ്യാജ ഐ എം ഇ ഐ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വിരുതന്മാര്‍ ഇറങ്ങിയതോടെയാണ് പുതിയ നീക്കം. മൊബൈല്‍ ഫോണ്‍ കളവുപോകുന്ന കേസുകളില്‍ പെട്ടെന്ന് തീരുമാനം ഉണ്ടാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഈയടുത്ത് 18,000 ഹാന്‍ഡ്സെറ്റുകള്‍ക്ക് ഒരേ ഐ എം ഇ ഐ നമ്പര്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

മൊബൈല്‍ഫോണ്‍ നിര്‍മ്മാതാവ് അല്ലാതെ മറ്റൊരാള്‍ക്ക് ഐ എം ഇ ഐ നമ്പര്‍ എടുത്തു കളയാനോ അതില്‍ എന്തെങ്കിലും മാറ്റം വരുത്താനോ നിയമപരമായി അവകാശമില്ലെന്ന് ആഗസ്റ്റ്‌ 25 ന് ടെലികോം മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചും മറ്റും ഇങ്ങനെ മാറ്റുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായ പ്രവൃത്തിയായി കണക്കാക്കും. ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലെ സെക്ഷന്‍ 7,25 പ്രകാരമാണ് പുതിയ നിര്‍ദേശം.

ഓരോ ഫോണിനും പ്രത്യേകം ഉണ്ടായിരിക്കേണ്ട പതിനഞ്ചക്ക നമ്പര്‍ ആണ് ഐ എം ഇ ഐ. ആഗോളതലത്തില്‍ ജി എസ് എം എ ആണ് ഇത് നല്‍കുന്നത്. മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഈ നമ്പര്‍ ആണ് ആദ്യം നല്‍കേണ്ടത്. ഇതിന്മേല്‍ ഉള്ള തിരുത്തലുകളും മറ്റും തടയാന്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ തന്നെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. ഡ്യൂപ്ലിക്കേറ്റ് ഐ എം ഇ ഐ നമ്പര്‍ ഉള്ള മൊബൈല്‍ ഫോണുകള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് സേവനദാതാക്കള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ വ്യാജനമ്പരുകള്‍ തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

നഷ്ടപ്പെട്ടതോ കളവു പോയതോ ആയ മൊബൈലുകളിലെ സകല വിധ സേവനങ്ങളും ഉടനടി റദ്ദ് ചെയ്യുന്നതിനുള്ള സംവിധാനം ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഉടന്‍ കൊണ്ടുവരും. സിംകാര്‍ഡ് മാറ്റുകയോ ഐ എം ഇ ഐ നമ്പറില്‍ വ്യത്യാസങ്ങള്‍ വരുത്തുകയോ ചെയ്താലും കാര്യമില്ല, ഈ മൊബൈല്‍ പിന്നീട് പ്രവര്‍ത്തിക്കില്ല.