ബ്രൗസിങ്ങ് ഹിസ്റ്ററി ചോര്‍ത്താന്‍ ഹാക്കറാവേണ്ട കാര്യമില്ല; ഒരു ഫേക്ക് പ്രൊഫെെലും പണവും മതിയെന്ന് ഗവേഷകര്‍

August 17, 2017, 2:29 pm
ബ്രൗസിങ്ങ് ഹിസ്റ്ററി ചോര്‍ത്താന്‍ ഹാക്കറാവേണ്ട കാര്യമില്ല; ഒരു ഫേക്ക് പ്രൊഫെെലും പണവും മതിയെന്ന് ഗവേഷകര്‍
Tech Updates
Tech Updates
ബ്രൗസിങ്ങ് ഹിസ്റ്ററി ചോര്‍ത്താന്‍ ഹാക്കറാവേണ്ട കാര്യമില്ല; ഒരു ഫേക്ക് പ്രൊഫെെലും പണവും മതിയെന്ന് ഗവേഷകര്‍

ബ്രൗസിങ്ങ് ഹിസ്റ്ററി ചോര്‍ത്താന്‍ ഹാക്കറാവേണ്ട കാര്യമില്ല; ഒരു ഫേക്ക് പ്രൊഫെെലും പണവും മതിയെന്ന് ഗവേഷകര്‍

നിങ്ങള്‍ ഇതുവരെ ഇന്റര്‍നെറ്റില്‍ തെരഞ്ഞ എല്ലാത്തിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ എന്റെ കൈവശം ഉണ്ടെന്ന് പെട്ടെന്നൊരാള്‍ വന്നു പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. ഇത്തരത്തില്‍ ആശങ്കയുളവാക്കുന്ന ഒരു ചോദ്യവുമായായിരുന്നു മാധ്യമ പ്രവര്‍ത്ത സ്വീവ എക്കേര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവസിയെക്കുറിച്ചുള്ള തന്റെ പഠനം ആരംഭിച്ചത്. ഡാറ്റ സയന്റിസ്റ്റ് അന്‍ഡ്രീയസ് ഡ്വീസും ഏക്കേര്‍ട്ടിനെ സഹായിക്കാനുണ്ടായിരുന്നു.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ രണ്ടു ജര്‍മ്മന്‍ ഗവേഷകര്‍ തങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയത്. ഒരു വ്യക്തിയുടെ ഇന്റര്‍നെറ്റ് ബ്രൗസിങ്ങ് ഹിസ്റ്ററിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ എങ്ങനെ സ്വന്തമാക്കാമെന്നും, ഇത്തരത്തില്‍ സ്വീകരിച്ച വിവരങ്ങള്‍ എങ്ങനെ ഇല്ലാതാക്കാമെന്നതിനെക്കുറിച്ചു വ്യക്തമായ നീരീക്ഷണങ്ങളാണ് ഇവരുടെ പഠനത്തിലുള്ളത്.

ജര്‍മ്മനിയിലെ ഒരു ജഡ്ജ് സ്ഥിരമായി കാണുക്കുന്ന പോണോഗ്രാഫിക് വീഡിയോയെക്കുറിച്ചുള്ള വിവരങ്ങളും, ജര്‍മ്മന്‍ പാര്‍ലമെന്റ് അംഗം സ്ഥിരമായി ഉപയോഗിക്കുന്ന മെഡിക്കേഷനെക്കുറിച്ചും വ്യക്തമായ ധാരണ ഇവരുടെ പഠനത്തിലൂടെ ലഭിച്ചു. ഇതിനു പുറമേ ജര്‍മ്മനിയിലെ മൂന്ന് മില്ല്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങളും അന്വേഷണാത്മ പത്രപ്രവര്‍ത്തനത്തിന്റെയും പഠനത്തിന്റെയും ഭാഗമായി ഇവര്‍ക്ക് ലഭിച്ചു. ഇത്തരം ഇന്റര്‍നെറ്റ് സേര്‍ച്ച് ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ ഹാക്കറാവുകയൊന്നും വേണ്ട പണം കൊടുത്ത് വിവരങ്ങള്‍ വാങ്ങാമെന്ന് പഠിതാക്കള്‍ പറയുന്നു.

നൂറ് കണക്കിന് കമ്പനികളില്‍ ഇത്തരം വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. ഇത്തരം വിവരങ്ങള്‍ ലഭിക്കാന്‍ അവര്‍ ചെയ്തത് ഒരു വ്യാജ മാര്‍ക്കറ്റിങ്ങ് കമ്പനിയുടെ പ്രൊഫൈല്‍ ഉണ്ടാക്കി ഇത് ലിങ്ക്ഡനുമായി ലിങ്ക് ചെയ്തു. തീര്‍ത്ഥും യഥാര്‍ത്ഥമായ പേജാണ് തങ്ങളുടേതെന്ന് തോന്നിപ്പിക്കാന്‍ നിരന്തരമായി പേജുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് നൂറോളം കമ്പനികളെ വിളിച്ചാണ് ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ചരിത്രം മാധ്യമപ്രവര്‍ത്തക ഇതിനായി വിളിച്ചു. ഇവരാരും വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്ന് പറഞ്ഞില്ല പകരം ജര്‍മ്മനിയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരം ലഭിക്കുന്നതില്‍ അല്‍പ്പം കാലതാമസം നേരിടുമെന്നാണ് പറഞ്ഞതെന്ന് ് എക്കേര്‍ട്ട് പറയുന്നു. തങ്ങല്‍ സമീപിച്ച കമ്പനികള്‍ കൂടുതലും അമേരിക്കയിലെയും ലണ്ടനിലെയും ഉപഭോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററിയാണ് ഹാക്ക് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് ലഭിച്ച വിവരം.

ഒരു ഡാറ്റാ ബ്രോക്കറിന്റെ കൈയ്യില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അവര്‍ക്കു ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ കെണിയില്‍ വീണ ഡാറ്റാ ബ്രോക്കര്‍ സൗജന്യമായാണ് ഈ വിവരങ്ങള്‍ അവര്‍ക്കു കൈമാറിയത്. ഇന്റര്‍നെറ്റിന്റെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്ന ഡാറ്റാ ബ്രോക്കര്‍മാര്‍ക്ക് അനയാസമായി ഇത്തരം വിവരങ്ങല്‍ കൈവശപ്പെടുത്താമെന്ന് എക്കര്‍ട്ട് പറയുന്നു.