വയറില്ലാതെ ചാര്‍ജ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്‌ എത്തി; വയര്‍ലെസ് ഫീച്ചര്‍ ലഭിക്കണമെങ്കില്‍ 35,493 രൂപ അധികം നല്‍കണം  

July 12, 2017, 3:21 pm
വയറില്ലാതെ ചാര്‍ജ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്‌ എത്തി; വയര്‍ലെസ് ഫീച്ചര്‍ ലഭിക്കണമെങ്കില്‍ 35,493 രൂപ അധികം നല്‍കണം  
TechYouth

ലോകത്തിലെ ആദ്യത്തെ വയര്‍ലെസ് ചാര്‍ജിംഗ് ലാപ്ടോപായ ഡെല്‍ ലാറ്റിറ്റ്യൂഡ് 7285 വില്‍പ്പനയ്ക്കെത്തി. 12.3 ഇഞ്ച്‌ സ്ക്രീന്‍ വലുപ്പമുള്ള ലാപ്ടോപ് ആണിത്. എന്നാല്‍ ഇതിനൊപ്പം വയര്‍ലെസ് ചാര്‍ജിംഗ് ഫീച്ചര്‍ ലഭിക്കണമെങ്കില്‍ അധികതുക മുടക്കണം.

ഒരു വയര്‍ലെസ് ചാര്‍ജിംഗ് മാറ്റിനുമേല്‍ ലാപ്ടോപ് വച്ചാണ് ചാര്‍ജിംഗ് സാധ്യമാകുന്നത്. "മാഗ്നറ്റിക് റെസണന്‍സ് വയര്‍ലെസ് ചാര്‍ജിംഗ് ടെക്നോളജി"യാണ് ലാപ്ടോപ് ചാര്‍ജ് ചെയ്യാനുള്ള 30 വാട്ട് പവര്‍ വിതരണം ചെയ്യുന്നത്. ഈ ലാപ്ടോപിന്‍റെ വില 77,441 രൂപയും വയര്‍ലെസ്സ് ചാര്‍ജിംഗ് കീബോഡിന്‍റെയും വയര്‍ലെസ് ചാര്‍ജിംഗ് മാറ്റിന്‍റെയും കൂടി വില 35,493 രൂപയും ആണ്.

ഇന്‍റല്‍ കോര്‍ i5-7Y54 പ്രോസസര്‍, 128GB SSD സ്റ്റോറേജ്, 8GB റാം എന്നിങ്ങനെയാണ് മറ്റു പ്രത്യേകതകള്‍. മുന്‍വശത്ത് വിന്‍ഡോസ്‌ ഹലോ റെഡി ക്യാമറയുമുണ്ട്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ വഴി സൈന്‍ ഇന്‍ ചെയ്യാന്‍ ഇത് ഉപയോഗിക്കാം. മൈക്രോ എസ്ഡി സ്ലോട്ട്, സിം കാര്‍ഡ് സ്ലോട്ട്, ഹെഡ്ഫോണ്‍ ജാക്ക് എന്നിവയുമുണ്ട്.

വരുന്ന ആഗസ്റ്റില്‍ ഇതിന്‍റെ 13 ഇഞ്ച്‌ വേര്‍ഷനായ ലാറ്റിറ്റ്യൂഡ് 7000 ഇറങ്ങും. ഇതിന്‍റെ വില കമ്പനി ഉടന്‍ പ്രഖ്യാപിക്കും.