15 കൊല്ലം പഴക്കമുള്ള മാല്‍വെയറിന് ഇന്നും കമ്പ്യൂട്ടറുകളെ ബാധിക്കാനാവുമോ? സ്റ്റാന്റിക്കോ ബാധിച്ചത് 5 ലക്ഷം വിന്‍ഡോസ് സിസ്റ്റങ്ങളില്‍

July 24, 2017, 7:20 pm

15 കൊല്ലം പഴക്കമുള്ള മാല്‍വെയറിന് ഇന്നും കമ്പ്യൂട്ടറുകളെ ബാധിക്കാനാവുമോ? സ്റ്റാന്റിക്കോ ബാധിച്ചത് 5 ലക്ഷം വിന്‍ഡോസ് സിസ്റ്റങ്ങളില്‍
TechYouth

കേള്‍ക്കുമ്പോള്‍ കുറച്ചു വിചിത്രമായി തോന്നാം. പക്ഷേ സംഗതി സത്യമാണ്. സ്റ്റാന്റിക്കോ എന്ന പേരില്‍ 2002 ല്‍ വികസിപ്പിക്കപ്പെട്ട ഈ മാല്‍വെയര്‍ ബാധിച്ചത് അഞ്ചു ലക്ഷം വിന്‍ഡോസ് പേഴ്സണല്‍ കംപ്യൂട്ടറുകളെയാണ്. ഇവയില്‍ കൂടുതലും റഷ്യയില്‍ നിന്നും ഉക്രെയിനില്‍ നിന്നും ഉള്ളവയുമാണ്.

ഈ മാല്‍വെയറുകള്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗിച്ച് തുടങ്ങി എന്നതാണ് പേടിപ്പെടുത്തുന്ന മറ്റൊരു വസ്തുത. പഴയ വിന്‍ഡോസ് വേര്‍ഷനുകളില്‍ ഉപയോഗിച്ചിരുന്ന ഈ മാല്‍വെയര്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ ഇവര്‍ ഇത് ഉപയോഗിക്കുന്നത്. 2017 മുതലാണ് ഇതില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. വിന്‍ഡോസ് സിസ്റ്റത്തിലെ സുരക്ഷാപഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് നുഴഞ്ഞുകയറ്റം നടത്തുന്നത്.

കമ്പ്യൂട്ടറില്‍ സ്വയം അങ്ങ് കയറി ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ഈ മാല്‍വെയറിന്‍റെ രീതി. വ്യാജമായ സെക്യൂരിറ്റി എക്സ്റ്റന്‍ഷനുകള്‍ പേരില്‍ ഉപയോഗിക്കുമ്പോള്‍ ആരും സംശയിക്കുകയില്ല. ഉദാഹരണത്തിന് ടെഡി പ്രൊട്ടക്ഷന്‍ എന്നോ സെയ്ഫ് സര്‍ഫിംഗ് എന്നോ ഒക്കെയായിരിക്കും പേരുകള്‍.

ടോറന്റില്‍ നിന്നും മറ്റുമുള്ള “.EXE” ഫയലുകള്‍ വഴിയാണ് മിക്കവാറും ഇവ പകരുക. ഒരിക്കല്‍ ബാധിച്ചു കഴിഞ്ഞാല്‍ ഇവ എടുത്തുകളയാന്‍ പ്രയാസമാണ്. ആന്‍റിവൈറസ് സോഫ്റ്റ്‌വെയറുകളെപ്പോലും കബളിപ്പിക്കാന്‍ ഇതിനു സാധിക്കും. ഒരേ മാല്‍വെയറിനെ മാത്രം ഉന്നം വച്ച് നിരവധി തവണ 'വൃത്തിയാക്കല്‍' നടത്തിയാല്‍ ചിലപ്പോള്‍ രക്ഷപെട്ടെന്നു വരാം.