• ഫോട്ടോയ്ക്ക് കൃത്യമായ ഫോക്കസ് ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ക്രീനില്‍ ടാപ്പ് ചെയ്‌താല്‍ എളുപ്പത്തില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കും. ലാന്‍ഡ്‌സ്കേപ്പ് ആണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ പനോരമ മോഡ് ഉപയോഗിക്കാം 
  ഫോട്ടോയ്ക്ക് കൃത്യമായ ഫോക്കസ് ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ക്രീനില്‍ ടാപ്പ് ചെയ്‌താല്‍ എളുപ്പത്തില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കും. ലാന്‍ഡ്‌സ്കേപ്പ് ആണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ പനോരമ മോഡ് ഉപയോഗിക്കാം 
 • വിഷയം തെരഞ്ഞെടുക്കല്‍:ഫോട്ടോയില്‍ എന്തെങ്കിലും കാണാന്‍ തക്ക വിധം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആളുകളുടെ ചിത്രം എടുക്കുമ്പോള്‍ ക്ലോസപ്പുകള്‍ ആണ് കൂടുതലും കാണാന്‍ നന്നാവുക. ബാക്ക്‌ഗ്രൌണ്ട് ദൃശ്യമാവുന്ന വിധത്തില്‍ എടുത്താല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കാണുന്നവര്‍ക്ക് ലഭിക്കും  
  വിഷയം തെരഞ്ഞെടുക്കല്‍:ഫോട്ടോയില്‍ എന്തെങ്കിലും കാണാന്‍ തക്ക വിധം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആളുകളുടെ ചിത്രം എടുക്കുമ്പോള്‍ ക്ലോസപ്പുകള്‍ ആണ് കൂടുതലും കാണാന്‍ നന്നാവുക. ബാക്ക്‌ഗ്രൌണ്ട് ദൃശ്യമാവുന്ന വിധത്തില്‍ എടുത്താല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കാണുന്നവര്‍ക്ക് ലഭിക്കും  
 • കൃത്യമായ ആംഗിള്‍: ക്യാമറ ഒരിടത്ത് തന്നെ വച്ച് നോക്കിയാല്‍ പലപ്പോഴും നല്ല ഫോട്ടോ കിട്ടണം എന്നില്ല. അതിനാല്‍ ഫോട്ടോ എടുക്കുന്ന വസ്തുവിനനുസരിച്ച് ക്യാമറ പിടിക്കുന്ന ആംഗിള്‍ മാറ്റണം. ഫോണ്‍ ഒന്ന് താഴേയ്ക്കോ മുകളിലേയ്ക്കോ വശങ്ങളിലേയ്ക്കോ പിടിച്ചാല്‍ മൊത്തം കാഴ്ച്ചയുടെ രീതി മാറും. അങ്ങനെ മനോഹരമായ ഫോട്ടോകള്‍ എടുക്കാം.
  കൃത്യമായ ആംഗിള്‍: ക്യാമറ ഒരിടത്ത് തന്നെ വച്ച് നോക്കിയാല്‍ പലപ്പോഴും നല്ല ഫോട്ടോ കിട്ടണം എന്നില്ല. അതിനാല്‍ ഫോട്ടോ എടുക്കുന്ന വസ്തുവിനനുസരിച്ച് ക്യാമറ പിടിക്കുന്ന ആംഗിള്‍ മാറ്റണം. ഫോണ്‍ ഒന്ന് താഴേയ്ക്കോ മുകളിലേയ്ക്കോ വശങ്ങളിലേയ്ക്കോ പിടിച്ചാല്‍ മൊത്തം കാഴ്ച്ചയുടെ രീതി മാറും. അങ്ങനെ മനോഹരമായ ഫോട്ടോകള്‍ എടുക്കാം.
 • കയ്യില്‍ സൂര്യനെയൊക്കെ പിടിച്ചു നില്‍ക്കുന്ന പോലെയുള്ള ഫോട്ടോകള്‍ കണ്ടിട്ടില്ലേ? ഫോട്ടോയുടെ ഡെപ്ത് ക്രമീകരിച്ച് മനോഹരമായ ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും. പ്രശസ്തമായ കെട്ടിടങ്ങള്‍ക്ക് മുന്നിലും മറ്റും നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ അതിന്‍റെ തൊട്ടടുത്ത്‌ തന്നെ നില്‍ക്കണമെന്നില്ല. ക്യാമറയ്ക്ക് കുറച്ചുകൂടി അടുത്ത് നില്‍ക്കാം. ഫോട്ടോ ടുഡിയില്‍ ആയതിനാല്‍ കെട്ടിടത്തിനടുത്ത് നില്‍ക്കുന്നതു പോലെ തോന്നും
  കയ്യില്‍ സൂര്യനെയൊക്കെ പിടിച്ചു നില്‍ക്കുന്ന പോലെയുള്ള ഫോട്ടോകള്‍ കണ്ടിട്ടില്ലേ? ഫോട്ടോയുടെ ഡെപ്ത് ക്രമീകരിച്ച് മനോഹരമായ ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും. പ്രശസ്തമായ കെട്ടിടങ്ങള്‍ക്ക് മുന്നിലും മറ്റും നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ അതിന്‍റെ തൊട്ടടുത്ത്‌ തന്നെ നില്‍ക്കണമെന്നില്ല. ക്യാമറയ്ക്ക് കുറച്ചുകൂടി അടുത്ത് നില്‍ക്കാം. ഫോട്ടോ ടുഡിയില്‍ ആയതിനാല്‍ കെട്ടിടത്തിനടുത്ത് നില്‍ക്കുന്നതു പോലെ തോന്നും
 • പശ്ചാത്തലം എന്നത് ഫോട്ടോകളുടെ പ്രധാനഘടകമാണ്. മികച്ച ബാക്ക്ഗ്രൌണ്ട് വരുമ്പോള്‍ ഫോട്ടോകളുടെ മൊത്തം ഭാഷയില്‍ത്തന്നെ മാറ്റം വരും. 
  പശ്ചാത്തലം എന്നത് ഫോട്ടോകളുടെ പ്രധാനഘടകമാണ്. മികച്ച ബാക്ക്ഗ്രൌണ്ട് വരുമ്പോള്‍ ഫോട്ടോകളുടെ മൊത്തം ഭാഷയില്‍ത്തന്നെ മാറ്റം വരും. 
 • ചിത്രങ്ങളില്‍ നേര്‍രേഖകള്‍ വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വളവുകള്‍ ഇല്ലാതെ ഫ്രെയിമിനനുസരിച്ച് ക്രമീകരിച്ച് എടുത്താല്‍ ചിത്രങ്ങള്‍ ഭംഗിയുള്ളതാവും. 
  ചിത്രങ്ങളില്‍ നേര്‍രേഖകള്‍ വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വളവുകള്‍ ഇല്ലാതെ ഫ്രെയിമിനനുസരിച്ച് ക്രമീകരിച്ച് എടുത്താല്‍ ചിത്രങ്ങള്‍ ഭംഗിയുള്ളതാവും. 
 • റൂള്‍ ഓഫ് തേര്‍ഡ്സ് :ഒരു പ്രധാന വസ്തു ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ കമ്പോസ് ചെയ്യുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ചെയ്യാന്‍ ഉദ്ദേശിക്കുന്ന സീനിനെ ലംബമായും, തിരശ്ചീനമായും മൂന്ന് തുല്യ ഭാഗങ്ങളായി മുറിക്കുക. ഇപ്പോള്‍ ആകെ 9 ചതുരങ്ങളും 4 ക്രോസ് പോയന്റുകളും ലഭിക്കും. പ്രധാന വസ്തുവിനെ ഫ്രെയിമിന്റെ കൃത്യം നടുവില്‍ വരാതെ ക്രോസ് പോയന്റുകളില്‍ വച്ചാല്‍ ചിത്രം വളരെ മനോഹരമായിരിക്കും.
  റൂള്‍ ഓഫ് തേര്‍ഡ്സ് :ഒരു പ്രധാന വസ്തു ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ കമ്പോസ് ചെയ്യുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ചെയ്യാന്‍ ഉദ്ദേശിക്കുന്ന സീനിനെ ലംബമായും, തിരശ്ചീനമായും മൂന്ന് തുല്യ ഭാഗങ്ങളായി മുറിക്കുക. ഇപ്പോള്‍ ആകെ 9 ചതുരങ്ങളും 4 ക്രോസ് പോയന്റുകളും ലഭിക്കും. പ്രധാന വസ്തുവിനെ ഫ്രെയിമിന്റെ കൃത്യം നടുവില്‍ വരാതെ ക്രോസ് പോയന്റുകളില്‍ വച്ചാല്‍ ചിത്രം വളരെ മനോഹരമായിരിക്കും.
 • ഫോട്ടോകള്‍ മനോഹരമാവാന്‍ പ്രകാശക്രമീകരണം മറ്റൊരു പ്രധാനഘടകമാണ്. സാധാരണയായി സൂര്യാസ്തമയത്തിനു തൊട്ടുമുന്‍പെയുള്ള സമയത്ത് ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമാവും. “സുവര്‍ണ്ണ മണിക്കൂറുകള്‍ ” എന്നാണു ഇതിനു പറയുക. പകല്‍സമയത്ത് ഇരുട്ടുള്ള സ്ഥലങ്ങളോ വസ്തുക്കളോ ആണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ ഫ്ലാഷ് ഉപയോഗിക്കണം. 
  ഫോട്ടോകള്‍ മനോഹരമാവാന്‍ പ്രകാശക്രമീകരണം മറ്റൊരു പ്രധാനഘടകമാണ്. സാധാരണയായി സൂര്യാസ്തമയത്തിനു തൊട്ടുമുന്‍പെയുള്ള സമയത്ത് ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമാവും. “സുവര്‍ണ്ണ മണിക്കൂറുകള്‍ ” എന്നാണു ഇതിനു പറയുക. പകല്‍സമയത്ത് ഇരുട്ടുള്ള സ്ഥലങ്ങളോ വസ്തുക്കളോ ആണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ ഫ്ലാഷ് ഉപയോഗിക്കണം. 

സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുണ്ടെങ്കില്‍ നിങ്ങള്‍ക്കും മികച്ച ഫോട്ടോഗ്രാഫര്‍മാരാകാം; ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി 

TechYouth |

കയ്യില്‍ വലിയ ക്യാമറയും തൂക്കി നടക്കണം എന്നില്ല നല്ല ഫോട്ടോകള്‍ കിട്ടാന്‍. മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും നല്ല ക്യാമറകള്‍ ഉണ്ട്. മികച്ച ഫോട്ടോകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എടുക്കാനുള്ള ചില പൊടിക്കൈകള്‍ ഇതാ