ട്രൂ കോളറില്‍ ഇപ്പോള്‍ വീഡിയോകോളും ചെയ്യാം, ഇങ്ങനെ!

August 1, 2017, 6:39 pm

ട്രൂ കോളറില്‍ ഇപ്പോള്‍ വീഡിയോകോളും ചെയ്യാം, ഇങ്ങനെ!
TechYouth
TechYouth

ട്രൂ കോളറില്‍ ഇപ്പോള്‍ വീഡിയോകോളും ചെയ്യാം, ഇങ്ങനെ!

ട്രൂ കോളറില്‍ ഇപ്പോള്‍ വീഡിയോകോളും ചെയ്യാം, ഇങ്ങനെ!

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡി ആപ്പാണ് ട്രൂകോളര്‍. വിളിച്ചതാരെന്നു മനസിലാക്കാന്‍ സേവ് ചെയ്തില്ലെങ്കില്‍പ്പോലും ഇതില്‍ സാധിക്കും. ഇപ്പോള്‍ ട്രൂകോളറില്‍ നിന്ന് നേരിട്ട് വീഡിയോ കോള്‍ വിളിക്കാം. എങ്ങനെയെന്നല്ലേ, ഗൂഗിളിന്‍റെ ഡ്യുയോ ആപ്പ് വഴിയാണ് ഇത് സാധ്യമാകുന്നത്. ഡ്യുയോ വേറെ ആപ്പില്‍ തുറക്കാതെ നേരിട്ട് ട്രൂകോളറിലൂടെ തന്നെ ഇത് ചെയ്യാം.

ഈയടുത്താണ് ട്രൂകോളര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനുകളില്‍ ഒന്നായ ഗൂഗിളുമായി ചങ്ങാത്തത്തിലാവുന്നത്. ആദ്യം ഐ ഓ എസില്‍ ആണ് ഈ ഫീച്ചര്‍ വന്നത്.

ഇപ്പോള്‍ ട്രൂകോളറിന്‍റെ ആപ്പ് സൈസ് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്‍പത്തെതിനേക്കാള്‍ കുറഞ്ഞ സ്പെയ്സ് മാത്രം മതി ഇപ്പോള്‍ ഇതിന് എന്ന സവിശേഷതയും ഉണ്ട്