യൂബര്‍ മോട്ടോ ഇനിമുതല്‍ നോയ്ഡയിലും ഗാസിയാബാദിലും ; കുറഞ്ഞ നിരക്കില്‍ യൂബറിന്‍റെ ബൈക്ക് ടാക്സി സേവനം കൂടുതല്‍ നഗരങ്ങളിലേക്ക്

July 22, 2017, 4:42 pm

യൂബര്‍ മോട്ടോ ഇനിമുതല്‍ നോയ്ഡയിലും ഗാസിയാബാദിലും ; കുറഞ്ഞ നിരക്കില്‍ യൂബറിന്‍റെ ബൈക്ക് ടാക്സി സേവനം കൂടുതല്‍ നഗരങ്ങളിലേക്ക്
TechYouth

പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബര്‍ നോയ്ഡയിലും ഗാസിയാബാദിലും കാര്‍ സര്‍വീസിനു പിന്നാലെ യൂബര്‍മോട്ടോ മോട്ടോര്‍ ബൈക്ക് സര്‍വീസും അവതരിപ്പിക്കുന്നു.

നഗരങ്ങളിലെ തിക്കിലും തിരക്കിലും കാറുകള്‍ക്ക് യഥാസമയം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിയാതെ വരുന്നത് ഒഴിവാക്കുക എന്നതാണ് ഇത്തരം ബൈക്ക് ടാക്സികളുടെ ലക്‌ഷ്യം. നിലവില്‍ ഗുഡ്ഗാവിലും ഫരിദാബാദിലും ഹൈദരാബാദ്, ജയ്പ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ സിറ്റികളിലും ഈ സര്‍വീസ് ഉണ്ട്. ഈ ജൂലൈയില്‍ ആദ്യവര്‍ഷം പൂര്‍ത്തിയാക്കുകയാണ് യൂബര്‍മോട്ടോ. ഇതോടെ രണ്ടു മില്ല്യന്‍ ട്രിപ്പുകള്‍ കമ്പനി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

യൂബര്‍ ടാക്‌സിക്കായി ബുക്ക് ചെയ്യുന്നതു പോലെ തന്നെ യൂബര്‍മോട്ടോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെയാണ് മോട്ടോര്‍ബൈക്ക് ബുക്ക് ചെയ്യേണ്ടത്. മോട്ടോര്‍ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ക്കായി അധികമായി ഒരു ഹെല്‍മെറ്റും ഉണ്ടാകും.

കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുമാകുമെന്നതാണു യൂബര്‍ ബൈക്ക് ടാക്സിയുടെ പ്രധാനഗുണം.ബാംഗ്ലൂരില്‍ ഈയിടെ യൂബര്‍ ടാക്സി സര്‍വീസ് കൊണ്ടുവന്നിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.യൂബർ മോട്ടോ ബൈക്ക് ടാക്സി സർവീസിന് മിനിമം നിരക്ക് 15 രൂപയും കിലോമീറ്ററിന് മൂന്ന് രൂപയുമാണ് ഇവിടെ ഈടാക്കുന്നത്