വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്ലാനുമായി വോഡഫോണ്‍; 352 രൂപയ്ക്ക് പ്രതിദിനം 1GB ഡാറ്റ

July 31, 2017, 1:03 pm

വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്ലാനുമായി വോഡഫോണ്‍; 352 രൂപയ്ക്ക് പ്രതിദിനം 1GB ഡാറ്റ
TechYouth
TechYouth

വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്ലാനുമായി വോഡഫോണ്‍; 352 രൂപയ്ക്ക് പ്രതിദിനം 1GB ഡാറ്റ

വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്ലാനുമായി വോഡഫോണ്‍; 352 രൂപയ്ക്ക് പ്രതിദിനം 1GB ഡാറ്റ

റിലയന്‍സ് ജിയോയെ എതിരിടാന്‍ പുതിയ പ്ലാനുമായി വോഡഫോണ്‍. വിദ്യാര്‍ത്ഥികളെയാണ് ഈ പ്ലാനില്‍ പ്രധാനമായും ലക്‌ഷ്യം വെയ്ക്കുന്നത്. 84 ദിവസത്തേയ്ക്ക് 1GB 4G/3G ഡാറ്റയാണ് ഈ പ്ലാനില്‍ പറഞ്ഞിരിക്കുന്നത്. ഒപ്പം അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. 399 രൂപയ്ക്ക് റിലയന്‍സ് ജിയോ നല്‍കുന്ന അതേ ആനുകൂല്യങ്ങളാണ് ഇതിലും നല്‍കുന്നത്. എന്നാല്‍ ജിയോ ഓഫറില്‍ സൗജന്യറോമിംഗ്, അണ്‍ലിമിറ്റഡ് എസ്എംഎസ് തുടങ്ങിയ സവിശേഷതകളും ഉണ്ട്.

നിലവില്‍ ഡല്‍ഹി ദേശീയ തലസ്ഥാനമേഖലയിലാണ് വോഡഫോണ്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 'വോഡഫോണ്‍ ക്യാംപസ് സര്‍വൈവല്‍ കിറ്റ്‌‍' എന്നാണിതിനു പേരു നല്‍കിയിരിക്കുന്നത്. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ. പുതിയ കണക്ഷനും റീചാര്‍ജും അടക്കം മൊത്തം ഇതിന്‍റെ വില 445 രൂപയായിരിക്കും.

"ഈ കിറ്റില്‍ ഓല, സോമാറ്റോ മുതലായ കമ്പനികളില്‍ നിന്നുള്ള 84 ദിവസം വാലിഡിറ്റിയുള്ള ഡിസ്കൌണ്ട് ബുക്ക്ലറ്റ് കൂടി ലഭിക്കും. 84 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 352 രൂപയ്ക്ക് റീചാര്‍ജ് ചെയ്‌താല്‍ വീണ്ടും ഇതേ ഓഫറുകള്‍ തന്നെ ലഭിക്കും. "വോഡഫോണ്‍ ഇന്ത്യ ഡല്‍ഹി സര്‍ക്കിള്‍ ബിസിനസ് ഹെഡ് അലോക് വര്‍മ പറഞ്ഞു. ഭാവിയില്‍ മറ്റു സംസ്ഥാനങ്ങളിലേയ്ക്കു കൂടി ഈ സ്കീം വ്യാപിപ്പിക്കും.