• <b>1.ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നവര്‍</b> :ഇവര്‍ പോസ്റ്റ്‌ ചെയ്യുകയും ഒപ്പം തന്നെ മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്ക് കമന്റ് 

ചെയ്യുകയും ചെയ്യും. ഫേസ്ബുക്ക് വഴി നല്ല സൌഹൃദങ്ങള്‍ സ്ഥാപിക്കാനും 

അവ നിലനിര്‍ത്താനും ശ്രമിക്കും. നിലവില്‍ ഉള്ള ബന്ധങ്ങള്‍ പോലെതന്നെ 

ഇത്തരം ബന്ധങ്ങളും നിലനിര്‍ത്തും. കുടുംബത്തോടും മറ്റുമുള്ള സ്നേഹം പ്രകടിപ്പിക്കാനും ഇവര്‍ ഫേസ്ബുക്ക് ഉപയോഗിക്കും.
    1.ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ :ഇവര്‍ പോസ്റ്റ്‌ ചെയ്യുകയും ഒപ്പം തന്നെ മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യുകയും ചെയ്യും. ഫേസ്ബുക്ക് വഴി നല്ല സൌഹൃദങ്ങള്‍ സ്ഥാപിക്കാനും അവ നിലനിര്‍ത്താനും ശ്രമിക്കും. നിലവില്‍ ഉള്ള ബന്ധങ്ങള്‍ പോലെതന്നെ ഇത്തരം ബന്ധങ്ങളും നിലനിര്‍ത്തും. കുടുംബത്തോടും മറ്റുമുള്ള സ്നേഹം പ്രകടിപ്പിക്കാനും ഇവര്‍ ഫേസ്ബുക്ക് ഉപയോഗിക്കും.
  • <b>2.വിളംബരക്കാര്‍ : </b>ഇക്കൂട്ടരുടെ ഫേസ്ബുക്ക് ജീവിതവും യഥാര്‍ത്ഥജീവിതവും തമ്മില്‍ ആനയും 

ആടും പോലെയുള്ള വ്യത്യാസം കാണും. സ്വന്തം ജീവിതത്തില്‍ എന്ത് 

സംഭവിക്കുന്നു എന്ന് എപ്പോഴും മറ്റുള്ളവരെ വിളിച്ചറിയിക്കലാണ് ഇവരുടെ 

പ്രധാന ഹോബി. കുടുംബകഥകള്‍ അധികം കാണില്ല ഇക്കൂട്ടരുടെ പേജില്‍. പകരം 

ഒത്തുകൂടലുകളും പാര്‍ട്ടികളും പരിപാടികളും എല്ലാം കാണാം
    2.വിളംബരക്കാര്‍ : ഇക്കൂട്ടരുടെ ഫേസ്ബുക്ക് ജീവിതവും യഥാര്‍ത്ഥജീവിതവും തമ്മില്‍ ആനയും ആടും പോലെയുള്ള വ്യത്യാസം കാണും. സ്വന്തം ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് എപ്പോഴും മറ്റുള്ളവരെ വിളിച്ചറിയിക്കലാണ് ഇവരുടെ പ്രധാന ഹോബി. കുടുംബകഥകള്‍ അധികം കാണില്ല ഇക്കൂട്ടരുടെ പേജില്‍. പകരം ഒത്തുകൂടലുകളും പാര്‍ട്ടികളും പരിപാടികളും എല്ലാം കാണാം
  • <b>3.സെല്‍ഫീസ് :</b> എപ്പോഴും സ്വയം പ്രൊമോട്ട് ചെയ്യാനുള്ള ഇടമായി ഫേസ്ബുക്കിനെ 

ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍.ലൈക്കും കമന്‍റും ഒക്കെ കിട്ടും എന്ന് 

ഉറപ്പുള്ള പോസ്റ്റുകളും ഫോട്ടോകളും മാത്രം ഇടും. ആളുകള്‍ക്ക് തങ്ങളെക്കുറിച്ച് 

കൊള്ളാവുന്ന ഒരു ഇമേജ് നല്കാന്‍ വേണ്ടിയാണ് ഇവര്‍ ഫേസ്ബുക്ക് 

ഉപയോഗിക്കുന്നത്.
    3.സെല്‍ഫീസ് : എപ്പോഴും സ്വയം പ്രൊമോട്ട് ചെയ്യാനുള്ള ഇടമായി ഫേസ്ബുക്കിനെ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍.ലൈക്കും കമന്‍റും ഒക്കെ കിട്ടും എന്ന് ഉറപ്പുള്ള പോസ്റ്റുകളും ഫോട്ടോകളും മാത്രം ഇടും. ആളുകള്‍ക്ക് തങ്ങളെക്കുറിച്ച് കൊള്ളാവുന്ന ഒരു ഇമേജ് നല്കാന്‍ വേണ്ടിയാണ് ഇവര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.
  • 4. വിന്‍ഡോ ഷോപ്പേഴ്സ് 

ഒരരികില്‍ നിന്ന് മറ്റുള്ളവര്‍ എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കി 

നില്‍ക്കുകയാണ് ഇവരുടെ പ്രധാനപണി. സ്വന്തമായി വലിയ ആക്റ്റിവിറ്റി ഒന്നും 

കാണില്ല. ഇഷ്ടം തോന്നിയ ആളുടെ പ്രൊഫൈലില്‍ പോയി ഇരുപത്തിനാലു 

മണിക്കൂറും കുത്തിയിരിക്കുന്നവരൊക്കെ ഈ കൂട്ടത്തില്‍ പെടും.  
    4. വിന്‍ഡോ ഷോപ്പേഴ്സ് ഒരരികില്‍ നിന്ന് മറ്റുള്ളവര്‍ എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കി നില്‍ക്കുകയാണ് ഇവരുടെ പ്രധാനപണി. സ്വന്തമായി വലിയ ആക്റ്റിവിറ്റി ഒന്നും കാണില്ല. ഇഷ്ടം തോന്നിയ ആളുടെ പ്രൊഫൈലില്‍ പോയി ഇരുപത്തിനാലു മണിക്കൂറും കുത്തിയിരിക്കുന്നവരൊക്കെ ഈ കൂട്ടത്തില്‍ പെടും.  
  • 

ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കുകയായിരുന്നു പഠനത്തിന്‍റെ ഉദ്ദേശം. യുഎസിലെ ബ്രിഗ്ഹാം യൂണിവേഴ്സിറ്റിയിലാണ് പഠനം നടന്നത് .
    ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കുകയായിരുന്നു പഠനത്തിന്‍റെ ഉദ്ദേശം. യുഎസിലെ ബ്രിഗ്ഹാം യൂണിവേഴ്സിറ്റിയിലാണ് പഠനം നടന്നത് .

ഇതിലേതാണ് നിങ്ങളുടെ ഫേസ്ബുക്ക് സ്റ്റൈല്‍? ഫേസ്ബുക്ക് ഉപയോഗം നോക്കി സ്വഭാവം കണ്ടുപിടിക്കാം!

TechYouth |

ഫേസ്ബുക്ക് ഇക്കാലത്ത് ഉപയോഗിക്കാത്തവരായി ആരുമില്ല എന്നുതന്നെ പറയാം. രാവിലെ കണ്ണും തിരുമ്മി നേരെ എഴുന്നേറ്റു വരുന്നത് മൊബൈല്‍ സ്ക്രീനില്‍ തെളിയുന്ന ഫേസ്ബുക്ക് ഹോം പേജിലേക്കാണ്. നാഴികയ്ക്ക് നാല്‍പ്പതു വട്ടം വല്ല അപ്പ്‌ഡേറ്റ്സും വന്നിട്ടുണ്ടോ എന്ന് നോക്കാതെ ഒരു സമാധാനവും കാണില്ല. അത്രത്തോളം ഫേസ്ബുക്ക് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു.

ഒരേ പ്ലാറ്റ്ഫോം ആണ് എല്ലാവരും ഉപയോഗിക്കുന്നതെങ്കിലും ആളുകളുടെ രീതിക്കനുസരിച്ച് ഫേസ്ബുക്ക് ഉപയോഗം വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കും. ഇങ്ങനെ ഫേസ്ബുക്ക് വ്യത്യസ്ത ആളുകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് അവരുടെ സ്വഭാവം നിര്‍ണ്ണയിക്കാം എന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ നാലായി തിരിക്കാം എന്നും ഇവര്‍ പറയുന്നു.