വാട്സാപ്പിന് പ്രതിദിനം ഒരു ബില്ല്യന്‍ ഉപഭോക്താക്കള്‍; സ്റ്റാറ്റസ് ഫീച്ചര്‍ വന്‍ ഹിറ്റ്‌

July 27, 2017, 4:54 pm

വാട്സാപ്പിന് പ്രതിദിനം ഒരു ബില്ല്യന്‍ ഉപഭോക്താക്കള്‍; സ്റ്റാറ്റസ് ഫീച്ചര്‍ വന്‍ ഹിറ്റ്‌
TechYouth
TechYouth

വാട്സാപ്പിന് പ്രതിദിനം ഒരു ബില്ല്യന്‍ ഉപഭോക്താക്കള്‍; സ്റ്റാറ്റസ് ഫീച്ചര്‍ വന്‍ ഹിറ്റ്‌

വാട്സാപ്പിന് പ്രതിദിനം ഒരു ബില്ല്യന്‍ ഉപഭോക്താക്കള്‍; സ്റ്റാറ്റസ് ഫീച്ചര്‍ വന്‍ ഹിറ്റ്‌

ഇപ്പോള്‍ തങ്ങള്‍ക്ക് ഒരു മില്ല്യന്‍ പ്രതിദിന ഉപഭോക്താക്കള്‍ ആയെന്നു വാട്സാപ്പ്. പ്രതിമാസം 1.3 ബില്ല്യന്‍ സജീവ ഉപഭോക്താക്കളും വാട്സാപ്പിനുണ്ട്. പ്രതിദിനം 55 ബില്ല്യന്‍ മെസേജുകള്‍ വാട്സാപ്പിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഇതില്‍ 1 ബില്ല്യന്‍ മെസേജുകള്‍ വീഡിയോ മെസേജുകള്‍ മാത്രമാണ്. 4.5 ബില്ല്യന്‍ മെസേജുകളാവട്ടെ ഫോട്ടോകളും. 60 ഭാഷകളില്‍ ഇന്ന് വാട്സാപ്പ് ഉപയോഗിക്കാനാവും. കമ്പനി പറയുന്നു.

ഈയടുത്ത് കമ്പനി അവതരിപ്പിച്ച സ്റ്റാറ്റസ് ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ പ്രതിദിനം 250 മില്ല്യന്‍ പേര്‍ വരും. ഫേസ്ബുക്കിന്‍റെ ക്യു ടു 2017 റിസല്‍റ്റുകള്‍ അവതരിപ്പിക്കവേയാണ് വാട്സാപ്പ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

വാട്സാപ്പിനു ഇന്ത്യയില്‍ മാത്രം 200 മില്ല്യന്‍ ഉപഭോക്താക്കള്‍ ഉണ്ട്. ഇപ്പോഴും മികച്ച വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ആപ്പാണ് ഇത്. വീഡിയോ കോളിംഗ്, വോയ്സ് കോളിംഗ് എന്നിവ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫീച്ചറുകളാണ്. ഭാവിയില്‍ എസ് എം എസ് സര്‍വീസ് തന്നെ ഇല്ലാതാവാന്‍ വാട്സാപ്പ് കാരണമായേക്കാം എന്ന് വിദഗ്ധര്‍ പറയുന്നു. ബിസിനസുകള്‍ക്ക് വേണ്ടി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സാപ്പ് ഇപ്പോള്‍