ആ പ്രശ്‌നം പരിഹരിച്ചു; വാട്‌സ് ആപ് ജിയോ ഫോണിലും ലഭിക്കും 

August 5, 2017, 9:00 pm
 ആ പ്രശ്‌നം പരിഹരിച്ചു; വാട്‌സ് ആപ് ജിയോ ഫോണിലും ലഭിക്കും 
TechYouth
TechYouth
 ആ പ്രശ്‌നം പരിഹരിച്ചു; വാട്‌സ് ആപ് ജിയോ ഫോണിലും ലഭിക്കും 

ആ പ്രശ്‌നം പരിഹരിച്ചു; വാട്‌സ് ആപ് ജിയോ ഫോണിലും ലഭിക്കും 

1500 രൂപക്ക് റിലയന്‍സ് ജിയോ പുറത്തിറക്കാന്‍ പോകുന്ന 4ജി ഫോണിനെ കുറിച്ചാണ് ഇന്ത്യിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ചര്‍ച്ച. ഫോണിനു വേണ്ടി ജിയോ വാങ്ങിക്കുന്ന 1500 രൂപ മൂന്നു വര്‍ഷത്തിനു ശേഷം തിരികെ തരികയും ചെയ്യും എന്നതാണ് പ്രത്യേകത. എന്നാല്‍ ചില ന്യൂനതകളും ഇപ്പോഴത്തെ ചര്‍ച്ചകളില്‍ സംസാര വിഷയമാണ്. അതിലൊരു പ്രധാനപ്പെട്ട ന്യൂനതയായിരുന്നു ഫോണില്‍ വാട്‌സ്ആപ് ഉപയോഗിക്കാനാവില്ല എന്നത്. എന്നാല്‍ ഇക്കാര്യം ജിയോ ഫോണിന്റെ മു്‌ന്നേറ്റത്തിന് തടസ്സമാവും എന്ന് കണ്ട നിര്‍മ്മാതാക്കള്‍ വാട്‌സ്ആപ് ഫോണില്‍ കൊണ്ടു വരാന്‍ തീരുമാനിച്ചു.

അതിനെ തുടര്‍ന്ന് വാട്‌സ്ആപ് അധികൃതരുമായി ജിയോ ഫോണ്‍ അധികൃതര്‍ ചര്‍ച്ചയിലാണ്. ജിയോ ഫോണില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായ കൈ ഓഎസ് എന്ന പ്ലാറ്റ്‌ഫോമില്‍ വാട്‌സ്ആപ് ലഭിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തു തന്നെയായാലും വാട്‌സ്ആപ് ലഭ്യമാക്കും എന്ന നിലപാടിലാണ് ജിയോ ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന് ഫാക്ടറി ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോ ഫോണുകള്‍ക്ക് മാത്രമുള്ള വാട്‌സ്ആപ് വേര്‍ഷന്‍ തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ജിയോ ആപ്പുകള്‍ എല്ലാം ഈ ഫോണില്‍ ഉപയോഗിക്കാം. വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഫോണിനു നിര്‍ദേശം നല്‍കാം. 22 ഇന്ത്യന്‍ ഭാഷകള്‍ ഈ ഫോണിനു തിരിച്ചറിയാം. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാരാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണ്‍ എന്നാണു മുകേഷ് അംബാനി ഇതിനെ വിശേഷിപ്പിക്കുന്നത്. മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം ഇതിലൂടെ സഫലമാകും.

കഴിഞ്ഞ അഞ്ചു മാസമായി കവറേജ്,യൂസേജ്, ഡാറ്റ സ്പീഡ് എന്നിവയില്‍ ജിയോയെ കവച്ചു വയ്ക്കാന്‍ ഒരു കമ്പനിയ്ക്കും സാധിച്ചിട്ടില്ല. അടുത്ത് തന്നെ ഇന്ത്യയുടെ 99% ജനസംഖ്യയിലും ജിയോ വ്യാപിക്കും. 25 വര്‍ഷം ആയി 2ഏ നെറ്റ്വര്‍ക്കുകള്‍ ജിയോ ഇത് സാധിച്ചത് 3 വര്‍ഷം കൊണ്ടാണ്.

വോയ്‌സ് കോളുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. 50 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി ഡാറ്റ നല്‍കും. ആഗസ്റ്റ് 15 ന് എല്ലാ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ ഫ്രീഡം ലഭിക്കും. അണ്‍ലിമിറ്റഡ് ഡാറ്റ സൌജന്യമായി ഉപയോഗിക്കാം. 153 രൂപയ്ക്കാണ് ഈ ഓഫര്‍ നല്‍കുക.എല്ലാ ജിയോ ധന്‍ ധനാ ധന്‍ പ്ലാനുകളും 153 രൂപയ്ക്ക് ഇതില്‍ കിട്ടും . ലൈവ് ടിവി ,മൂവീസ് 309 രൂപയ്ക്ക് ഏതു ടിവിയിലും കണക്റ്റ് ചെയ്ത് ജിയോ ഫോണ്‍ ടിവി കേബിള്‍. ജിയോ ഫോണ്‍ സ്‌ക്രീനില്‍ 3-4 മണികൂര്‍ വീഡിയോ ദിനവും കാണാം.

സാഷേ പ്ലാനുകള്‍ 24 രൂപയ്ക്ക് രണ്ടു ദിവസം, 54 രൂപയ്ക്ക് ഒരാഴ്ച എന്നിങ്ങനെ ലഭിക്കും. ഈ പാക്കേജുകളില്‍ ജിയോ ധന്‍ ധനാ ധന്‍ പ്ലാനിന്റെ എല്ലാ ഫീച്ചറുകളും ലഭിക്കും.