വിമാനയാത്രയില്‍ മൊബൈല്‍ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ഇടുന്നതിന് കാരണം ഇതാണ്

July 30, 2017, 9:44 am


വിമാനയാത്രയില്‍ മൊബൈല്‍ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ഇടുന്നതിന് കാരണം ഇതാണ്
TechYouth
TechYouth


വിമാനയാത്രയില്‍ മൊബൈല്‍ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ഇടുന്നതിന് കാരണം ഇതാണ്

വിമാനയാത്രയില്‍ മൊബൈല്‍ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ഇടുന്നതിന് കാരണം ഇതാണ്

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്യുന്നതും ഫ്ലൈറ്റ് മോഡില്‍ ഇടുന്നതും ശ്രദ്ധിച്ചിട്ടില്ലേ? എന്തുകൊണ്ടാണിത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോണുകള്‍ മാത്രമല്ല ലാപ്‌ടോപുകളും ഇങ്ങനെ ഓഫ് ചെയ്തു വെക്കാറുണ്ട്.

ഇത്തരം ഉപകരണങ്ങളില്‍ നിന്നും പുറപ്പെടുന്ന ഇലക്ട്രോണിക് സിഗ്നലുകള്‍ ഒരു വിമാനം പൊട്ടിത്തെറിപ്പിച്ചതായി ഇതുവരെ തെളിവൊന്നുമില്ല. എങ്കിലും സുരക്ഷാനിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. ഭൂമിയില്‍ നിന്നും 10,000 അടിയേക്കാള്‍ ഉയരത്തിലാണ് വിമാനം പറക്കുന്നത്. അങ്ങനെയുള്ള സമയത്ത് ഈ ഇലക്ട്രോണിക് ഡിവൈസുകളില്‍ നിന്നും വരുന്ന സിഗ്നലുകള്‍ വിവിധ ടവറുകളില്‍ തട്ടി തിരിച്ചു വരുന്നത് ശക്തിയേറിയ സിഗ്നല്‍ ആയിട്ടാവാന്‍ സാധ്യത ഉണ്ട്. ഇത് വിമാനത്തിനു അപകടം ഉണ്ടാക്കിയാലോ എന്നൊരു ആശങ്ക നിലനില്‍ക്കുന്നുണ്ട്. കൂടാതെ താഴെ ഗ്രൗണ്ട് ലെവലില്‍ ഉള്ള നെറ്റ്വര്‍ക്കുകളില്‍ തിങ്ങല്‍ ഉണ്ടാക്കാന്‍ ഈ സിഗ്നലുകള്‍ക്ക് സാധിക്കും.

ഇങ്ങനെയുള്ള മൊബൈല്‍ സിഗ്നലുകള്‍ വിമാനത്തിനുള്ളിലെ മറ്റു സംവിധാനങ്ങളില്‍ ചെറിയ രീതികളില്‍ ഉള്ള ശല്യമുണ്ടാക്കും എന്ന് ഉറപ്പായ കാര്യമാണ്. സ്പീക്കര്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് മൊബൈല്‍ റിംഗ് ചെയ്‌താല്‍ സ്പീക്കറിനുള്ളില്‍ നിന്നും അസുഖകരമായ ശബ്ദം കേള്‍ക്കാറില്ലേ. അതുപോലെ. വിമാനത്തിനുള്ളിലെ ഒരു അമ്പതു പേര്‍ ഇങ്ങനെ മൊബൈല്‍ ഉപയോഗിക്കുകയാണ് എന്നിരിക്കട്ടെ, ഒരുപാടു 'റേഡിയോ മലിനീകരണം' ഇതുവഴി ഉണ്ടാവും.

ചോദ്യോത്തര വെബ്സൈറ്റായ ക്വോറയില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇങ്ങനെ ഉത്തരം നല്‍കിയിരിക്കുന്നു; "കാലാവസ്ഥ മോശമാകുമ്പോള്‍ ടവറില്‍ നിന്നും നിങ്ങളുടെ സെല്‍ഫോണില്‍ സ്വീകരിക്കപ്പെടുന്ന സിഗ്നല്‍ വളരെ ദുര്‍ബലമായിരിക്കും. ഈ സിഗ്നല്‍ ആംപ്ലിഫൈ ചെയ്യാന്‍ സെല്‍ഫോണ്‍ ശ്രമിക്കും. അപ്പോള്‍ കൂടുതല്‍ ബാറ്ററി ഉപയോഗിക്കേണ്ടി വരും."