ഷവോമി റെഡ്മി നോട്ട് 4 ഇന്ന് വീണ്ടും ഫ്ലിപ്പ്കാര്‍ട്ടില്‍; ആകര്‍ഷകമായ ഇഎംഐ ഓഫറുകള്‍ക്കൊപ്പം

July 12, 2017, 1:16 pm
ഷവോമി റെഡ്മി നോട്ട് 4 ഇന്ന് വീണ്ടും ഫ്ലിപ്പ്കാര്‍ട്ടില്‍; ആകര്‍ഷകമായ ഇഎംഐ ഓഫറുകള്‍ക്കൊപ്പം
TechYouth
TechYouth
ഷവോമി റെഡ്മി നോട്ട് 4 ഇന്ന് വീണ്ടും ഫ്ലിപ്പ്കാര്‍ട്ടില്‍; ആകര്‍ഷകമായ ഇഎംഐ ഓഫറുകള്‍ക്കൊപ്പം

ഷവോമി റെഡ്മി നോട്ട് 4 ഇന്ന് വീണ്ടും ഫ്ലിപ്പ്കാര്‍ട്ടില്‍; ആകര്‍ഷകമായ ഇഎംഐ ഓഫറുകള്‍ക്കൊപ്പം

ഷവോമി റെഡ്മി നോട്ട്4 ഇന്നുമുതല്‍ വീണ്ടും ഫ്ലിപ്പ്കാര്‍ട്ടില്‍. കഴിഞ്ഞ ജനുവരിയില്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണ്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടും ലഭ്യമായി. വില്‍പ്പനയുടെ ഭാഗമായി നിരവധി ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. വിവിധ ഇഎംഐ ഓഫറുകളില്‍ ഈ ഫോണ്‍ വാങ്ങിക്കാം. 24 മാസത്തേയ്ക്ക് 15% പലിശയില്‍ പ്രതിമാസം 631 രൂപയുടെ ഓഫറുണ്ട്.

ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക്, എച്ച്എസ്ബിസി, ഐസിഐസിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, കോട്ടക്ക് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകള്‍ ഈ ഓഫറുകള്‍ നല്‍കുന്നുണ്ട്. ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അഞ്ചു ശതമാനം അധിക ഇളവു ലഭിക്കും.

ഈ ഫോണിന്‍റെ മൂന്നു വാരിയന്റുകള്‍ ആണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.2 ജിബി റാമിനൊപ്പം 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3 ജിബി റാമിനൊപ്പം 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4 ജിബി റാമിനൊപ്പം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ് ഇത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128GB വരെ ഉയര്‍ത്താം. വിലയാകട്ടെ യഥാക്രമം 9,999 രൂപ, 10,999 രൂപ, 12,999 എന്നിങ്ങനെയാണ്.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 4 ല്‍ ഷവോമി ഒരുക്കിയിരിക്കുന്നത്. ഒപ്പം, ഫുള്‍ മെറ്റാലിക് ബോഡിയും, പിറകിലായി നല്‍കിയിരിക്കുന്ന ഫിംഗര്‍ പ്രിന്റ് സ്‌കാനറുമുണ്ട്. 13 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമായാണ് റെഡ്മി നോട്ട് 4 എത്തിയത്. ക്വാല്‍ക്കോം സ്നാപ്ഡ്രഗാണ്‍ 625 പ്രോസസറാണ് റെഡ്മി നോട്ട് 4ല്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 6.0 മാഷ്മെലോ അധിഷ്ഠിതമായ MiUI യില്‍ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. 4100mAh ആണ് ബാറ്ററി.

ജനുവരി ഇരുപത്തി മൂന്നിനാണ് റെഡ്മി നോട്ട് 4 ഇന്ത്യയില്‍ എത്തിയത്. ഓണ്‍ലൈനിലെത്തി പത്തുസെക്കന്റിനുള്ളില്‍ രണ്ടരലക്ഷം നോട്ട് 4കള്‍ വിറ്റുപോയി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്‌ളാഷ് സെയിലിലൂടെയാണ് ഇത് വില്‍പ്പന തുടങ്ങിയത്