യുട്യൂബില്‍ വീഡിയോ എഡിറ്ററും ഫോട്ടോ സ്ലൈഡ് ഷോയും വിട പറയുന്നു; ഇനി രണ്ടുമാസം കൂടി മാത്രം

July 22, 2017, 2:08 pm

യുട്യൂബില്‍ വീഡിയോ എഡിറ്ററും ഫോട്ടോ സ്ലൈഡ് ഷോയും വിട പറയുന്നു; ഇനി രണ്ടുമാസം കൂടി മാത്രം
TechYouth
TechYouth

യുട്യൂബില്‍ വീഡിയോ എഡിറ്ററും ഫോട്ടോ സ്ലൈഡ് ഷോയും വിട പറയുന്നു; ഇനി രണ്ടുമാസം കൂടി മാത്രം

യുട്യൂബില്‍ വീഡിയോ എഡിറ്ററും ഫോട്ടോ സ്ലൈഡ് ഷോയും വിട പറയുന്നു; ഇനി രണ്ടുമാസം കൂടി മാത്രം

യുട്യൂബിലെ വീഡിയോ എഡിറ്റര്‍, ഫോട്ടോ സ്ലൈഡ് ഷോ ഫീച്ചറുകള്‍ സെപ്റ്റംബര്‍ 20 വരെ മാത്രം. ഇവയില്‍ നിലവില്‍ എന്തെങ്കിലും പ്രോജക്റ്റുകള്‍ ചെയ്യുന്നവര്‍ക്ക് അവ പൂര്‍ത്തീകരിക്കാനാണ് കമ്പനി രണ്ടുമാസം സമയം നല്‍കിയിരിക്കുന്നത്.

ഈ ഫീച്ചറുകള്‍ അധികം ഉപയോഗിക്കപ്പെടാത്തത് കാരണമാണ് ഇവ കളയുന്നതെന്ന് യുട്യൂബ് പറയുന്നു. ഇതിനു പകരമായി കൂടുതല്‍ മികച്ച ഫീച്ചറുകള്‍ യുട്യൂബില്‍ വരും. അതിനുവേണ്ടിയാണ് ഇപ്പോള്‍ ഇവ നിര്‍ത്തലാക്കുന്നത്.

എന്നാല്‍ വീഡിയോ മാനേജറില്‍ ഉള്ള മറ്റു സൗകര്യങ്ങള്‍ തുടര്‍ന്നും ലഭ്യമാവും. ട്രിമ്മിംഗ്, ബ്ലറിംഗ്, ഫില്‍ട്ടറുകള്‍ മുതലായവ തുടര്‍ന്നും ഉപയോഗിക്കാം. ഇതേപോലെ ഓഡിയോ ലൈബ്രറി, എന്‍ഡ് സ്ക്രീനുകള്‍, സബ്ടൈറ്റില്‍, സൗണ്ട് ഇഫക്റ്റുകള്‍ മുതലായ സൗകര്യങ്ങളും വീണ്ടും ഉപയോഗിക്കാം.

എന്നാല്‍ വീഡിയോ എഡിറ്റര്‍ വഴി നിലവില്‍ പബ്ലിഷ് ചെയ്തിരിക്കുന്ന വീഡിയോകളെ ഇത് ബാധിക്കില്ല.ഉപഭോക്താക്കള്‍ക്ക് അവരുടെ വീഡിയോകള്‍ 720 പിക്സല്‍ മേന്മയില്‍ ഡൌണ്‍ലോഡ് ചെയ്യാം. തേര്‍ഡ്പാര്‍ട്ടി എഡിറ്ററുകള്‍ നിരവധി ലഭ്യമാണ്. ഈയടുത്ത് തങ്ങളുടെ ലൈവ്-ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിംഗ് സര്‍വീസായ യുട്യൂബ് ടിവി കമ്പനി പ്രഖ്യാപിച്ചിരുന്നു. പ്രതിമാസം 35ഡോളര്‍ ആണ് ഇതിന് നല്‍കേണ്ടത്. ആന്‍ഡ്രോയിഡിലും ഐഓ എസിലും ഈ സേവനം ലഭ്യമാവും