• <b>മൂന്നാര്‍</b> : സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഒന്നിച്ചു ചേരുന്ന സ്ഥലമാണ് മൂന്നാര്‍. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മഴക്കാലത്ത് മനോഹരമായ ഹരിതാഭയില്‍ മുങ്ങി യാത്ര ചെയ്യാം ടോപ്‌സ്റ്റേഷന്‍, ഇരവികുളം ഉദ്യാനം, ആനമുടി,പള്ളിവാസല്‍, ചിന്നക്കനാല്‍, ആനയിറങ്ങല്‍ തുടങ്ങി നിരവധി വ്യൂപോയിന്റുകള്‍ ഇവിടെയുണ്ട്. ട്രക്കിംഗ് നടത്താന്‍ ഏറ്റവും പറ്റിയ ഇടമാണ് മൂന്നാര്‍. 
    മൂന്നാര്‍ : സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഒന്നിച്ചു ചേരുന്ന സ്ഥലമാണ് മൂന്നാര്‍. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മഴക്കാലത്ത് മനോഹരമായ ഹരിതാഭയില്‍ മുങ്ങി യാത്ര ചെയ്യാം ടോപ്‌സ്റ്റേഷന്‍, ഇരവികുളം ഉദ്യാനം, ആനമുടി,പള്ളിവാസല്‍, ചിന്നക്കനാല്‍, ആനയിറങ്ങല്‍ തുടങ്ങി നിരവധി വ്യൂപോയിന്റുകള്‍ ഇവിടെയുണ്ട്. ട്രക്കിംഗ് നടത്താന്‍ ഏറ്റവും പറ്റിയ ഇടമാണ് മൂന്നാര്‍. 
  • <b> വയനാട് : </b>ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനത്തിലൂടെ മഴ നനഞ്ഞൊരു യാത്ര. 9 ഹെയർപിൻ വളവുകൾ കയറി വരുന്നത് എന്തായാലും വെറുതെയാവില്ല. മഴയും കോടമഞ്ഞും കൂടി നല്‍കുന്നത് വേറിട്ടൊരു അനുഭൂതിയായിരിക്കും. പൂക്കോട് തടാകം, കുറുവാ ദ്വീപ്, മുത്തങ്ങ വന്യജീവി സങ്കേതം, എടക്കല്‍ ഗുഹ, സൂചിപ്പാറ, മീന്‍മുട്ടി, ബാണാസുര സാഗര്‍,  ചെമ്പ്ര പീക്ക്, വയനാട് ചുരം, തോല്‍പ്പെട്ടി എന്നിങ്ങനെ നിരവധിയാണ് ഇവിടെ ആകര്‍ഷണങ്ങള്‍ 
    വയനാട് : ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനത്തിലൂടെ മഴ നനഞ്ഞൊരു യാത്ര. 9 ഹെയർപിൻ വളവുകൾ കയറി വരുന്നത് എന്തായാലും വെറുതെയാവില്ല. മഴയും കോടമഞ്ഞും കൂടി നല്‍കുന്നത് വേറിട്ടൊരു അനുഭൂതിയായിരിക്കും. പൂക്കോട് തടാകം, കുറുവാ ദ്വീപ്, മുത്തങ്ങ വന്യജീവി സങ്കേതം, എടക്കല്‍ ഗുഹ, സൂചിപ്പാറ, മീന്‍മുട്ടി, ബാണാസുര സാഗര്‍, ചെമ്പ്ര പീക്ക്, വയനാട് ചുരം, തോല്‍പ്പെട്ടി എന്നിങ്ങനെ നിരവധിയാണ് ഇവിടെ ആകര്‍ഷണങ്ങള്‍ 
  • <b>ബേക്കല്‍ : </b>300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ചരിത്രസ്മാരകമാണ് ബേക്കല്‍. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ടു നിന്ന ഏകദേശം 15  കിമീ ദൂരെയാണ് ബേക്കല്‍. ഇവിടെ നിരവധി സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. അറബിക്കടലിന്‍റെ തീരത്തായാണ് ഈ പ്രാചീന ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത് .അറബിക്കടലില്‍ മഴ പെയ്യുന്ന മനോഹരകാഴ്ച ഇവിടെ കാണാം.
    ബേക്കല്‍ : 300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ചരിത്രസ്മാരകമാണ് ബേക്കല്‍. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ടു നിന്ന ഏകദേശം 15 കിമീ ദൂരെയാണ് ബേക്കല്‍. ഇവിടെ നിരവധി സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. അറബിക്കടലിന്‍റെ തീരത്തായാണ് ഈ പ്രാചീന ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത് .അറബിക്കടലില്‍ മഴ പെയ്യുന്ന മനോഹരകാഴ്ച ഇവിടെ കാണാം.
  • <b>കുട്ടനാട് :</b>കുട്ടനാടിന്‍റെ കായല്‍പരപ്പുകളും നെല്‍വയലുകളും ആരുടേയും ശ്രദ്ധ ആകര്‍ഷിക്കും.പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ നദികൾ കുട്ടനാടൻ നിലങ്ങളിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ലയിക്കുന്നു. കായലിന്‍റെ നെഞ്ചിലൂടെയുള്ള യാത്ര മാത്രമല്ല, ഏറെ വൈവിധ്യമുള്ള മത്സ്യവിഭവങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് കുട്ടനാട്  
    കുട്ടനാട് :കുട്ടനാടിന്‍റെ കായല്‍പരപ്പുകളും നെല്‍വയലുകളും ആരുടേയും ശ്രദ്ധ ആകര്‍ഷിക്കും.പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ നദികൾ കുട്ടനാടൻ നിലങ്ങളിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ലയിക്കുന്നു. കായലിന്‍റെ നെഞ്ചിലൂടെയുള്ള യാത്ര മാത്രമല്ല, ഏറെ വൈവിധ്യമുള്ള മത്സ്യവിഭവങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് കുട്ടനാട്  
  • <b>തേക്കടി: </b>പെരിയാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന തേക്കടി ഇടുക്കി ജില്ലയിലാണ്. ആനക്കൂട്ടങ്ങളും സുഗന്ധവിളതോട്ടങ്ങളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വന്യജീവി സങ്കേതം കൂടിയാണ് തേക്കടി. ട്രക്കിംഗില്‍ താത്പര്യമുളളവര്‍ക്ക് ഏറെ സാദ്ധ്യതകള്‍ ഇവിടെയുണ്ട് 
    തേക്കടി: പെരിയാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന തേക്കടി ഇടുക്കി ജില്ലയിലാണ്. ആനക്കൂട്ടങ്ങളും സുഗന്ധവിളതോട്ടങ്ങളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വന്യജീവി സങ്കേതം കൂടിയാണ് തേക്കടി. ട്രക്കിംഗില്‍ താത്പര്യമുളളവര്‍ക്ക് ഏറെ സാദ്ധ്യതകള്‍ ഇവിടെയുണ്ട് 
  • <b>ഗവി:</b> പുൽമേടുകളാൽ നിറഞ്ഞ കുന്നുകളാണ് ഗവിയുടെ പ്രധാനപ്രത്യേകത. പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഇത്. വേനലിൽ പോലും രാത്രിയായാല്‍ ചൂട് 10 ഡിഗ്രിയിലേക്ക് എത്തും. കാടിന്റെ ഹൃദയത്തിലൂടെ ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിംഗും ജംഗിൾ സഫാരിയുമുണ്ട്
    ഗവി: പുൽമേടുകളാൽ നിറഞ്ഞ കുന്നുകളാണ് ഗവിയുടെ പ്രധാനപ്രത്യേകത. പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഇത്. വേനലിൽ പോലും രാത്രിയായാല്‍ ചൂട് 10 ഡിഗ്രിയിലേക്ക് എത്തും. കാടിന്റെ ഹൃദയത്തിലൂടെ ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിംഗും ജംഗിൾ സഫാരിയുമുണ്ട്

മഴ നനഞ്ഞു യാത്ര ചെയ്യണോ? കേരളത്തില്‍ ഇവിടങ്ങളിലാണ് മണ്‍സൂണ്‍ പെയ്യുന്നത് 

DESTINATION |

ലോകത്താകമാനമുള്ള മഴക്കാലസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് കേരളം. മണ്‍സൂണ്‍ കാലത്ത് ഏറ്റവും മനോഹരമാവുന്ന ഇടങ്ങളിലൊന്ന്‍. യാത്ര പോവാന്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്കായിതാ കേരളത്തിലെ ചില മഴക്കാല യാത്രയിടങ്ങള്‍.