ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഇവയാണ്; ലോണ്‍ലി പ്ലാനറ്റിന്റെ പട്ടികയില്‍ വടക്കന്‍ കേരളത്തിന്റെ പ്രകൃതി ഭംഗിയും 

July 19, 2017, 6:56 pm
ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഇവയാണ്; ലോണ്‍ലി പ്ലാനറ്റിന്റെ പട്ടികയില്‍ വടക്കന്‍ കേരളത്തിന്റെ പ്രകൃതി ഭംഗിയും 
DESTINATION
DESTINATION
ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഇവയാണ്; ലോണ്‍ലി പ്ലാനറ്റിന്റെ പട്ടികയില്‍ വടക്കന്‍ കേരളത്തിന്റെ പ്രകൃതി ഭംഗിയും 

ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഇവയാണ്; ലോണ്‍ലി പ്ലാനറ്റിന്റെ പട്ടികയില്‍ വടക്കന്‍ കേരളത്തിന്റെ പ്രകൃതി ഭംഗിയും 

ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ വടക്കന്‍ കേരളത്തിന്റെ പ്രകൃതി ഭംഗിയും. പ്രശസ്ത യാത്രാമാസികയായ ലോണ്‍ലി പ്ലാനെറ്റിന്റെ വാര്‍ഷികപട്ടികയിലാണ് വടക്കന്‍ കേരളം മൂന്നാം സ്ഥാനം നേടിയത്. മനോഹരമായ ബീച്ചുകള്‍, ബേക്കല്‍ കോട്ട, ഹോംസ്റ്റേകള്‍ എന്നിവയെല്ലാം ടൂറിസത്തില്‍ പേരുകേട്ട ഗോവയേക്കാള്‍ മികച്ചതാണെന്നാണ് ലോണ്‍ലി പ്ലാനറ്റിന്റെ നിരീക്ഷണം.

ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് ഇടംപിടിച്ചത്. തെക്കന്‍കേരളത്തിലെ ബീച്ചുകളും കായലുകളും സഞ്ചാരികള്‍ക്കു സുപരിചിതമാണെങ്കിലും അതിനേക്കാള്‍ മനോഹരമാണു വടക്കന്‍ കേരളത്തിലെ കാഴ്ചകളെന്നു ലോണ്‍ലി പ്ലാനറ്റ് വിവരിക്കുന്നു. വിനോദ സഞ്ചാരത്തിന് പേരുകേട്ട സിംഗപ്പൂരും ഇന്തോനീഷ്യയും ശ്രീലങ്കയും മലേഷ്യയുമൊക്കെ പട്ടികയില്‍ കേരളത്തിനു പുറകിലാണ്.

ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ :

1. ഗാന്‍ഷു, ചൈന

ഗാന്‍ഷു, ചൈന
ഗാന്‍ഷു, ചൈന

ഏഷ്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ചൈനയിലെ ഗാന്‍ഷു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

2. തെക്കന്‍ ടോക്കിയോ, ജപ്പാന്‍

തെക്കന്‍ ടോക്കിയോ, ജപ്പാന്‍
തെക്കന്‍ ടോക്കിയോ, ജപ്പാന്‍

ജപ്പാനിലെ തെക്കന്‍ ടോക്കിയോയാണ് ഏഷ്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയത്

3. വടക്കന്‍ കേരളം, ഇന്ത്യ

വടക്കന്‍ കേരളം, ഇന്ത്യ
വടക്കന്‍ കേരളം, ഇന്ത്യ

ദീര്‍ഘകാലമായി ശ്രദ്ധിക്കപ്പെടാതെ കിടന്ന ഇവിടം പ്യൂപ്പയില്‍ നിന്ന് പൂമ്പാറ്റ പറന്നുയരുന്നതുപോലെ കുതിക്കുന്നു എന്നാണ് ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നത്. അമ്പരിപ്പിക്കുന്ന അറബിക്കടല്‍, ജലാശയങ്ങള്‍, മലനിരകള്‍, വയനാടന്‍ കാനനഭംഗി, തെയ്യം തുടങ്ങിയവയെക്കുറിച്ചെല്ലാം വടക്കന്‍ കേരളത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ വന്യജീവിസങ്കേതങ്ങളുടെ ആകര്‍ഷണീയതയും ലോണ്‍ലി പ്ലാനറ്റ് വിവരിച്ചിട്ടുണ്ട്. ലോണ്‍ലി പ്ലാനറ്റിന്റെ അംഗീകാരം കൂടുതല്‍ വിനോദസഞ്ചാരികളെ മലബാറിലേയ്ക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്നാണു ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

4. കിയോങ് സൈക് റോഡ്, സിംഗപ്പൂർ

കിയോങ് സൈക് റോഡ്, സിംഗപ്പൂർ 
കിയോങ് സൈക് റോഡ്, സിംഗപ്പൂർ 

മനോഹരമായ കൊളോണിയല്‍ ആര്‍ട്ട് ഡിസ്‌കോ കെട്ടിടങ്ങള്‍ നിറഞ്ഞ സിംഗപ്പൂരിന്റെ പ്രശസ്തമായ കിയോങ് സൈക് റോഡാണ് പട്ടികയില്‍ നാലാം സ്ഥാനം നേടിയത്.

5. അസ്താന, കസാഖ്‌സ്താൻ

അസ്താന, കസാഖ്‌സ്താൻ 
അസ്താന, കസാഖ്‌സ്താൻ 

6. ടക്കയാമ, ജപ്പാൻ

ടക്കയാമ, ജപ്പാൻ
ടക്കയാമ, ജപ്പാൻ

ജപ്പാനിലെ പര്‍വതപ്രദേശമായ ഇവിടം ജപ്പാനീസ് ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്നതാണ്.

7. സിയാൻ, ചൈന

സിയാൻ, ചൈന
സിയാൻ, ചൈന

2017 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഇവിടെ സഞ്ചാരികളുടെ ഇഷ്ടയിടങ്ങളില്‍ ഒന്നാണ്.

8. ശ്രീലങ്കയിലെ മലമ്പ്രദേശങ്ങൾ

ശ്രീലങ്കയിലെ മലമ്പ്രദേശങ്ങൾ
ശ്രീലങ്കയിലെ മലമ്പ്രദേശങ്ങൾ

ശ്രീലങ്കയിലെ മനോഹരമായ മലഞ്ചെരിവുകളിലൂടെയുള്ള ട്രെയിന് യാത്ര ഏറെ സുന്ദരമായിരിക്കുമെന്ന് ലോണ്‍ലി പ്ലാനറ്റ് പറയുന്നു.

9. മെലാക സിറ്റി, മലേഷ്യ

മെലാക സിറ്റി, മലേഷ്യ
മെലാക സിറ്റി, മലേഷ്യ

മല്യേയിലെ മെലാക നദിയിലെ ബോട്ട് സവാരി ഏറെ പ്രശസ്തമാണ്. 2008 ല്‍ യുനെസ്‌കോയുടെ പട്ടികയില്‍ ഇടംപിടിച്ച ഇവിടെ ഏഷ്യയിലെ ഏറ്റവും മികച്ച 10 സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നു.

10. രാജ അംപത്, ഇൻഡൊനീഷ്യ

വെളുത്ത മണലിലെ ബീച്ചുകളും പവിഴപ്പുറ്റുകളാല്‍ സമ്പന്നമായ ബീച്ചുകളും ഉള്‍പ്പെടെ പ്രകൃതിയുടെ മനോഹരമായ ഇവിടെ സമ്മാനിക്കും.