റെയില്‍വെ സ്റ്റേഷനുകളിലെ വൃത്തി; ഇന്ത്യയിലെ ഒന്നാം നിരക്കാരും പിന്‍നിരക്കാരും ഈ സംസ്ഥാനങ്ങളില്‍

May 18, 2017, 1:01 pm


റെയില്‍വെ സ്റ്റേഷനുകളിലെ വൃത്തി; ഇന്ത്യയിലെ ഒന്നാം നിരക്കാരും പിന്‍നിരക്കാരും ഈ സംസ്ഥാനങ്ങളില്‍
DESTINATION
DESTINATION


റെയില്‍വെ സ്റ്റേഷനുകളിലെ വൃത്തി; ഇന്ത്യയിലെ ഒന്നാം നിരക്കാരും പിന്‍നിരക്കാരും ഈ സംസ്ഥാനങ്ങളില്‍

റെയില്‍വെ സ്റ്റേഷനുകളിലെ വൃത്തി; ഇന്ത്യയിലെ ഒന്നാം നിരക്കാരും പിന്‍നിരക്കാരും ഈ സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനെന്ന ഖ്യാതി ഇനി വിശാഖപട്ടണത്തിന് സ്വന്തം. റെയില്‍വേ സ്റ്റേഷനുകളിലെ നിലവാരം കണക്കാക്കി നടത്തിയ സര്‍വേയിലാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം മുന്നിലെത്തിയത്. തെലുങ്കാനയിലെ സെക്കന്തരാബാദ് രണ്ടാം സ്ഥാനത്തും, ജമ്മു കാശ്മീരിലെ ജമ്മുതാവി റെയില്‍വേ സ്‌റ്റേഷന്‍ മൂന്നാം സ്ഥാനത്തുമാണ്. തിരക്കുണ്ടെങ്കിലും അഴക്കുപുരണ്ട സ്റ്റേഷന്‍ എന്ന ദുഷ്‌പേരാണ് ബീഹാറിലെ ദര്‍ബങ്ക സ്റ്റേഷനുള്ളത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് പുറത്തു വിട്ടത്.

സ്റ്റേഷനില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ശൗചാലയങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, കച്ചവട സ്ഥാപനങ്ങള്‍, കാത്തിരിപ്പ് കേന്ദ്രം, യാത്രക്കാരുടെ അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍വേ. 'സ്വഛ് റെയില്‍' ക്യാമ്പയിനിന്റെ ഭാഗമായി മൂന്നാമത്തെ സര്‍വ്വേയാണിത്. എ2 വിഭാഗത്തില്‍ പഞ്ചാബിലെ ബീസ് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം സ്ഥാനവും, ഖമ്മം (തെലങ്കാന), അഹ്മദ് നഗര്‍ (മഹാരാഷ്ട്ര) എന്നിവ യഥാവിധി രണ്ടും മൂന്നും സ്ഥാനം നേടി. നാലാം സ്ഥാനത്ത് വിജയവാഡയും അഞ്ചാം സ്ഥാനത്ത് ആനന്ദ് വിഹാറുമുണ്ട്. ബംഗളൂരു പത്താം സ്ഥാനത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരണാസിക്ക് 14ാം റാങ്കാണുള്ളത്. നിസാമുദ്ദീനും ഓള്‍ഡ് ഡല്‍ഹിയും യഥാക്രമം 23, 24 സ്ഥാനത്താണുള്ളത്. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന് 39ാം സ്ഥാനമാണുള്ളത്. ബീഹാറിലെ ദര്‍ബംഗ, ജോഗ്ബാനി സ്റ്റേഷനുകളാണ് ഏറ്റവും വൃത്തിഹീനമായവ.

സ്റ്റേഷനുകളുടെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാത്തിലാണ് വ്യത്യസ്ഥ വിഭാഗങ്ങളായി തരം തിരിച്ചായിരുന്നു സര്‍വ്വേ. വാര്‍ഷിക വരുമാനം 50 കോടിക്ക് മുകളിലുള്ളവയെ എ1 വിഭാഗത്തിലും 6 കോടിക്കും 50 കോടിക്കും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവയെ എ2 വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപങ്ങളായ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയും, വ്യവസായ നയരൂപീകരണബോര്‍ഡും സംയുക്തമായാണ് രാജ്യത്തെ 407 റെയില്‍വേ സ്റ്റേഷനുകളില്‍ സര്‍വേ നടത്തിയത്. യാത്രതിരക്കില്‍ എ. വണ്‍ ഗ്രേഡില്‍ 75 സ്റ്റേഷനുകളും എ കാറ്റഗറിയില്‍ 332 ഉം ആണുള്ളത്.